ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു

ചെന്നൈ: ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലെത്തിയ യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ ഇരുപതുകാരനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ വിദേശത്തുപോയി വന്നയാള്‍ ആയിരുന്നില്ല. ഇതോടെ വൈറസിന്റെ സമൂഹവ്യാപനം നടന്നതായി ആശങ്ക.

എന്നാല്‍ വിദേശത്തു നിന്നു എത്തിയ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇയാള്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ നില തൃപ്തികരമാണെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി ഡോ.വിജയഭാസ്‌കര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇതോടെ കൊറോണ ബാധിതരുടെ എണ്ണം രണ്ടായി.

ഒമാനില്‍ നിന്നെത്തിയ നാല്‍പ്പത്തിയഞ്ചുകാരനാണ് ആദ്യം തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ ഇയാള്‍ രോഗം ഭേദമായി അടുത്തിടെ വീട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ട് പരിശോധനകളും നെഗറ്റീവ് ആയതോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. അദ്ദേഹം വീട്ടില്‍ ഐസലേഷനില്‍ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News