സിനിമാ, സീരിയില്‍ ഷൂട്ടിംഗിന് കൊറോണ സര്‍ട്ടിഫിക്കറ്റ് വേണ്ട; ഉത്തരവ് തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: സിനിമാ, സീരിയില്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നവര്‍ കൊറോണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. കേരളാ ടെലിവിഷന്‍ ഫെഡറേഷന്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നു വരുന്നവരും രോഗലക്ഷണങ്ങള്‍ ഉള്ളവരും പിസിആര്‍ പരിശോധന നടത്തി പ്രൊഡക്ഷന്‍ മാനേജര്‍ വഴി ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. ഇതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ടിവി ചാനലുകള്‍ക്കും പ്രൊഡക്ഷന്‍ ഹൗസിനുമായിരിക്കും.
കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വേണം ഷൂട്ടിംഗിന് എത്താനെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നത്. ഇത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും ഉത്തരവ് തിരുത്തണമെന്നുമാവശ്യപ്പെട്ടാണ് കേരളാ ടെലിവിഷന്‍ ഫെഡറേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്.