കൊറോണ: മുന്നൊരുക്കങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: ലോകമാകെ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി കേന്ദ്രം.

കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ സേനാ വിഭാഗങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2500 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തും കൊറോണ സ്ഥിരീകരിച്ചതിനാലാണ് ഈ നടപടി.

ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഡല്‍ഹി,തെലങ്കാന, ജയ്പൂരില്‍ എത്തിയ ഇറ്റലിക്കാരന്‍ എന്നിവര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News