24.7 C
Kottayam
Sunday, May 19, 2024

കോറോണ ബാധിതര്‍ കോട്ടയം,കൊല്ലം ജില്ലകളില്‍ സന്ദര്‍ശനം നടത്തി; ജാഗ്രത നിര്‍ദ്ദേശം

Must read

പത്തനംതിട്ട: കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ കൊല്ലം, കോട്ടയം ജില്ലകളും സന്ദര്‍ശനം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു. പിന്നീട് കൊല്ലം ജില്ലയിലും സന്ദര്‍ശനം നടത്തിയെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം 29-നാണ് രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും നാട്ടില്‍ തിരിച്ചെത്തിയത്. ഖത്തര്‍ എയര്‍വേസിന്റെ ക്യൂആര്‍ 126 നമ്പര്‍ (വെനീസ് ടു ദോഹ) വിമാനത്തില്‍ ഇവര്‍ ആദ്യം ദോഹയിലെത്തി. തുടര്‍ന്ന് ഖത്തര്‍ എയര്‍വേസിന്റെ തന്നെ ക്യൂആര്‍ 514 നന്പര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ സ്വകാര്യ വാഹനത്തില്‍ പത്തനംതിട്ടയിലെ റാന്നി ഐത്തലയിലെ വീട്ടിലേക്ക് പോയി. വിമാനത്താവളത്തില്‍ ഇവര്‍ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ടു ബന്ധുക്കളും എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week