കൊച്ചി: വിവാഹിതായ യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പോലീസ് ആലോചിക്കുന്നു. നാലുവയസുകാരിയുടെ അമ്മയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയില്‍ തൃക്കാക്കര പോലീസ് മൂവാറ്റുപുഴ സ്വദേശിയായ അലന് പോളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യുവതി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തന്നില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്കാന് കഴിയാതെ വന്നതോടെ യുവതി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് അലന് പോള്‍ പറയുന്നത്. കാക്കനാടുള്ള കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല യുവതി. ഓഗസ്റ്റ് 29ന് അലന് ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ എട്ടുമണിക്ക് ഓഫീസില്‍ എത്തിയ യുവതിയെ അലന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയം കൊണ്ട് താന്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. സെപ്റ്റംബര്‍ 19 ന് താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞു. ഇക്കാര്യം അലനോട് പറഞ്ഞെങ്കിലും ഗര്‍ഭം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടതെന്ന് യുവതി പറയുന്നു.
സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് പ്രതിക്കെതിരെ ഐപിസി 376 വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതി ആവശ്യപ്പെട്ടപ്പോള്‍ യാതൊരു മടിയുമില്ലാതെയയാണ് യുവതി രാവിലെ ഓഫീസിലെത്തിയത്.
ആ സമയത്ത അവിടെ മറ്റാരുമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് യുവതി അവിടെയെത്തിയതെന്നും കോടതി നിരീക്ഷിച്ചു. സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാത്രമാണ് യുവതി പരാതിയില്‍ പറയുന്നത്. ഭയം കാരണം മറ്റുള്ളവരോട് പറയാന്‍ കഴിഞ്ഞില്ലെന്ന യുവതിയുടെ വാദം വിചിത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.