കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ഫോട്ടോയെടുത്ത് വാട്സ്ആപ്പില്‍ അയച്ചു; ഒടുവില്‍ യുവാവിനെ എക്‌സൈസ് പൊക്കി

മലപ്പുറം: കഞ്ചാവ് ചെടി നട്ടുവളര്‍ത്തി ഫോട്ടോയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ച യുവാവ് പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി സനിര്‍ ആണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

വണ്ടൂര്‍ വിഎംസി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ മൈതാനത്തിന്റെ പരിസരത്ത് എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു. പാറപ്പുറവന്‍ ഹൗസില്‍ സനിറിനെ ഇവിടെവെച്ച് 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടി. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്സ്ആപ് വഴി കഞ്ചാവു ചെടിയുടെ ഫോട്ടോകള്‍ അയച്ച് കൊടുത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതോടെയാണ് സനിര്‍ താമസിക്കുന്ന വണ്ടൂര്‍ ടിബി കുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കഞ്ചാവു ചെടി വളര്‍ത്തുന്ന കാര്യം പുറത്തറിയുന്നത്. എക്സൈസ് നടത്തിയ പരിശോധനയില്‍ ക്വാര്‍ട്ടേഴ്സിന്റെ പുറകുവശത്ത് ചെടികള്‍ക്കിടയില്‍ നിന്ന് 3 മാസം വളര്‍ച്ചയെത്തിയ കഞ്ചാവു ചെടി കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News