കൊച്ചി: ജനജീവിതം ദുസഹമാക്കി ഇന്ധന,പാചകവാതക വില കുതിച്ചുയരുന്നു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 103.37 രൂപയും ഡീസലിന് 96.65 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.38 രൂപയുമാണ് വില. സെപ്റ്റംബര്‍ 25 മുതല്‍ 12 ദിവസത്തിനുളളില്‍ ഡീസലിന് 2. 95 രൂപയുടെ വര്‍ധനയുണ്ടായി. പെട്രോളിന് 1.75 രൂപയും കൂടി. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഇന്ധനവിലയ്‌ക്കൊപ്പം പാചകവാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വില 15 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 14.2 കിലോ സിലണ്ടറിന് കൊച്ചിയില്‍ 906.50 രൂപയായി. ഈ വര്‍ഷം 205.50 രൂപയാണ് ഗാര്‍ഹിക സിലണ്ടറിന് വര്‍ധിച്ചത്. വാണിജ്യ സിലണ്ടറിന് ഈ വര്‍ഷം 409 രൂപയും വര്‍ധിപ്പിച്ചു. 1,728 രൂപയാണ് വാണിജ്യ സിലണ്ടറിന് നിലവിലെ വില.