29.1 C
Kottayam
Saturday, May 4, 2024

പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Must read

കൊച്ചി: എറണാകുളത്ത് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിനു തീപിടിച്ചു. പച്ചാളം സ്വദേശി സാബുവിന്റെ വീടാണ് അഗ്‌നിക്കിരയായത്. പുലര്‍ച്ചെ മൂന്നിനുണ്ടായ അപകടത്തില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു.

ഈസമയം, സാബുവും ഭാര്യയും മകനും സാബുവിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. 90 വയസുള്ള അമ്മ വെള്ളം കുടിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്.

ഉടനെ വീട്ടുകാരെ വിളിച്ചുണര്‍ത്തിയതിനാല്‍ ആളപായമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. വീട്ടുകാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week