കണ്ണൂര്‍: തുടര്‍ച്ചയായി അധികാരം കൈവരുമ്പോള്‍ അതിന്റെ ഭാഗമായി എന്തെങ്കിലും ദുഷിപ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടും എന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്‍. 70-ാം പിറന്നാളിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പി ജയരാജന്‍.
അധികാരം ദുഷിപ്പിക്കും പരമമായ അധികാരം പരമമായി ദുഷിപ്പിക്കും എന്ന് പറയുന്നത് എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബാധകമാണ് എന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടി. സി പി ഐ എമ്മിന് തുടര്‍ ഭരണം ലഭിച്ച പശ്ചിമ ബംഗാളിന്റേയും ത്രിപുരയുടെയും അനുഭവം നമുക്ക് മുന്നിലുണ്ട് എന്നും പി ജയരാജന്‍ പറഞ്ഞു. തുടര്‍ച്ചയായി അധികാരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സ്വാഭാവികമായും പാര്‍ട്ടി ഗൗരവമായി തന്നെ പരിശോധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായി അധികാരം കൈവരുമ്പോള്‍ അതിന്റെ ഭാഗമായുള്ള ചില ദുഷിപ്പുകള്‍ പാര്‍ട്ടിക്ക് അകത്തേക്ക് വരുന്നുണ്ടോ എന്ന് കേരളത്തിലെ പാര്‍ട്ടി ഗൗരവമായി പരിശോധിക്കും എന്നും ദുഷിപ്പ് പാര്‍ട്ടിയിലേക്ക് വരുന്നതിന് എതിരായ ആശയ സമരം പാര്‍ട്ടിക്ക് അകത്ത് നടക്കുന്നുണ്ട് എന്നും പി ജയരാജന്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് പാര്‍ട്ടിക്ക് ഉള്ളില്‍ നടക്കുന്ന തെറ്റ് തിരുത്തല്‍ പ്രക്രിയ എന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
തെറ്റ് തിരുത്തല്‍ പ്രക്രിയ ഏതെങ്കിലും ഒരു ദിവസം തുടങ്ങി മറ്റൊരു ദിവസം അവസാനിപ്പിക്കുന്നതല്ല എന്നും അതൊരു തുടര്‍ പ്രക്രിയ ആണ് എന്നും പി ജയരാജന്‍ വിശദീകരിച്ചു. അതേസമയം സി പി ഐ എമ്മിന് ഉള്ളില്‍ ഉപരിവര്‍ഗം രൂപപ്പെടാനുള്ള സാധ്യത ഇല്ല എന്നും പി ജയരാജന്‍ വ്യക്തമാക്കി. സി പി ഐ എം ഉയര്‍ത്തി പിടിക്കുന്ന പ്രത്യയശാസ്ത്രം പ്രധാനമാണ് എന്നും പി ജയരാജന്‍ പറഞ്ഞു.
സ്വയം നവീകരിച്ച് കൊണ്ടാണ് സി പി ഐ എം മുന്നോട്ട് പോകുന്നത് എന്നും അതിനാല്‍ സ്വാഭാവികമായും അത്തരത്തില്‍ ഒരു അധികാര കേന്ദ്രമോ സംഘടനക്ക് നിരക്കാത്ത രീതിയിലുള്ള ഗ്രൂപ്പോ സി പി ഐ എമ്മിന് അകത്ത് നിലനില്‍ക്കാന്‍ പോകുന്നില്ല എന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സി പി ഐ എമ്മില്‍ പ്രായപരിധി നടപ്പാക്കിയത് അനുഭവ സമ്പത്തുള്ളവരെ പുറത്താക്കാനല്ല എന്നും പി ജയരാജന്‍ പറഞ്ഞു.
അവരുടെ അനുഭവ സമ്പത്ത് കൂടി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതുതലമുറയെ വളര്‍ത്തി കൊണ്ടുവരാനാണ് സി പി ഐ എം ശ്രമിക്കുന്നത് എന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി. കാലാനുസൃതമായി മാറ്റം സംഘടനയ്ക്ക് വന്നിട്ടുണ്ട് എന്നും അത് പാര്‍ട്ടിക്ക് ആവശ്യമാണ് എന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ പാര്‍ട്ടി തഴഞ്ഞു എന്ന് തോന്നിയിട്ടില്ല എന്നും വ്യത്യസ്ത കാലങ്ങളില്‍ പാര്‍ട്ടി തന്നെ ഓരോ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട് എന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ തഴഞ്ഞു എന്ന തരത്തില്‍ പല മാധ്യമങ്ങളും വാര്‍ത്ത കൊടുത്തിട്ടുണ്ട്. യുവതലമുറ പാര്‍ട്ടിയിലേക്ക് വരണം എന്നാണ് സി പി ഐ എം ആഗ്രഹിക്കുന്നത്. തന്നെ പോലെ ഉള്ള ആളുകള്‍ യുവാക്കളായിരുന്ന കാലത്ത് തനിക്കും അതുപോലെ ഉള്ള പരിഗണന ലഭിച്ചിട്ടുണ്ട് എന്നും പി ജയരാജന്‍ വ്യക്തമാക്കി.