33.6 C
Kottayam
Tuesday, October 1, 2024

ലോകകപ്പിലെ തുടർതോൽവികൾ! പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു

Must read

ഇസ്ലാമാബാദ്: ലോകകപ്പിലെ തുടർതോൽവികൾക്ക് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി. ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും അഫ്ഗാനിസ്ഥാനോടും തോറ്റതോടെ സെമി പ്രതീക്ഷ തുലാസിലായതിന് പിന്നാലെ മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു. ലോകകപ്പിൽ തുടർച്ചയായ നാലുതോൽവികളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി സക്ക അഷ്റഫിനാണ് ഇൻസമാം രാജിക്കത്ത് നൽകിയത്.

തന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ഭിന്നതാൽപര്യമുണ്ടെന്ന് മാധ്യമങ്ങൾ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാജിയെന്നും ആരോപണങ്ങളിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഇൻസമാം പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ സാക്ക അഷ്‌റഫിന് അയച്ച രാജിക്കത്തിൽ വ്യക്തമാക്കി. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തു തിരിച്ചെത്തുമെന്നും ഇൻസമാം വ്യക്തമാക്കിയിട്ടുണ്ട്.

പാക് കളിക്കാരുടെ പരസ്യകരാറുകൾ കൈകാര്യം ചെയ്യുന്ന ഏജന്റ് തല റഹ്‌മാനിയുടെ യാസോ ഇന്റർനാഷണൽ ലിമിറ്റഡിൽ ഇൻസമാമിനും ഓഹരി പങ്കാളിത്തമുണ്ടെന്നായിരുന്നു മാധ്യമങ്ങൾ ഉന്നയിച്ച ആരോപണം. യാസോ ഇന്റർനാഷണൽ ലിമിറ്റഡാണ് പാക് ടീമിലെ മുൻനിര താരങ്ങളായ ക്യാപ്റ്റൻ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാൻ എന്നിവരുടെ പരസ്യകരാറുകൾ കൈകാര്യം ചെയ്യുന്നത്. പാക് താരം മുഹമ്മഹ് റിസ്വാനും ഈ സ്ഥാപനത്തിൽ ഓഹരിപങ്കാളിത്തമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ലോകകപ്പിന് മുമ്പ് കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിക്കണമെന്നും ഐസിസിയിൽ നിന്ന് പാക് ക്രിക്കറ്റ് ബോർഡിന് ലഭിക്കുന്ന വിഹിതത്തിൽ നിന്ന് ഒരു ഭാഗം കളിക്കാർക്കും നൽകണമെന്നും പാക് താരങ്ങൾ ആവശ്യമുയർത്തിയിരുന്നു. ഇല്ലെങ്കിൽ ലോകകപ്പിന് മുന്നോടിയായുള്ള പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും കളിക്കാർ പിസിബിയെ അറിയിച്ചിരുന്നു. പിന്നീട് ഇൻസമാം ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്. കളിക്കാർ ആവശ്യം അംഗീകരിക്കാൻ പിസിബി നിർബന്ധിതരാവുകയും ചെയ്തിരുന്നു.

രണ്ടു ജയത്തോടെ ലോകകപ്പിന് മികച്ച തുടക്കമിട്ട പാക്കിസ്ഥാൻ തുടർച്ചയായി നാലുമത്സരങ്ങളിൽ തോറ്റതോടെ വലിയ തോതിലാണ് വിമർശനം നേരിടുന്നത്. ലോകകപ്പിനായുള്ള പാക്കിസ്ഥാൻ ടീം തെരഞ്ഞെടുപ്പിൽ സ്ഥാപിത താത്പര്യം ഉണ്ടായിരുന്നു എന്ന ആക്ഷേപത്തിൽ ഇൻസമാം അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ലോകകപ്പിൽ പാക്കിസ്ഥാന്റെ സാധ്യതകൾക്ക് മങ്ങലേറ്റെങ്കിലും പൂർണമായി പുറത്തായി എന്ന് പറയാൻ സാധിക്കില്ല.

പാക്കിസ്ഥാന് ചില വിദൂര സാധ്യതകൾ നിലനിൽക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വരുന്ന മൂന്ന് മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിക്കുകയും മറ്റു രാജ്യങ്ങളുടെ മത്സരങ്ങൾ പാക്കിസ്ഥാന് അനുകൂലമാകുകയും ചെയ്താൽ സെമി സാധ്യത പ്രവചിക്കുന്ന ആരാധകരുമുണ്ട്. ഓഗസ്റ്റിലാണ് ഇൻസമാം രണ്ടാം തവണയും ചീഫ് സെലക്ടർ ആകുന്നത്. ചീഫ് സെലക്ടർ സ്ഥാനത്ത് മൂന്ന് മാസം പോലും തികയ്ക്കുന്നതിന് മുൻപാണ് രാജി.

അതേ സമയം താരങ്ങളുടെ പ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റിൽ വിഴുപ്പലക്കൽ തുടരുകയാണ്. പാക് നായകൻ ബാബർ അസമിന്റെ വാട്‌സ്ആപ്പ് ചാറ്റ്, പിസിബി ചെയർമാൻ സാക്ക അഷ്‌റഫിന്റെ അനുമതിയോടെ ചാനൽ ചർച്ചയിൽ പുറത്തുവിട്ടതാണ് പുതിയ വിവാദം. നായകൻ ബാബർ അസമും പാക് മാധ്യമപ്രവർത്തകൻ സൽമാനും തമ്മിലെ വാട്‌സ്ആപ്പ് ചാറ്റ് ആണ് ചാനലിലെ, തത്സമയ പരിപാടിക്കിടെ പുറത്തുവിട്ടത്.

പാക് ടീമിന് പ്രതിഫലം കിട്ടിയിട്ട് അഞ്ച് മാസമായെന്നും കളിക്കാർക്ക് പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെട്ട് ബാബർ അസം പിസിബി ചെയർമാൻ സാക്ക അഷ്‌റഫിന് സന്ദേശം അയച്ചിട്ടും പ്രതികരണമില്ലെന്നും വാർത്തകളുണ്ടായിരുന്നു. ഈ വിഷയത്തിൽ മാധ്യമപ്രവർത്തകൻ ബാബറിനോട് വാട്‌സാപ്പിലൂടെ സത്യാവസ്ഥ ആരാഞ്ഞു. ഇതിന് ബാബർ നൽകിയ മറുപടിയുടെ സ്‌ക്രീൻ ഷോട്ടാണ് ചാനൽ ചർച്ചയിൽ അവതാരകൻ പരസ്യമാക്കിയത്.

ബാബറിന്റെ സമ്മതത്തോടെയാണോ നടപടിയെന്ന് ചർച്ചയിൽ പങ്കെടുത്ത മുൻ നായകൻ അസ്ഹർ അലി അവതാരകനോട് ചോദിച്ചപ്പോൾ പിസിബി ചെയമാൻ സാക്ക അഷ്‌റഫിന്റെ അനുമതി ഉണ്ടെന്നായിരുന്നു അവതാരകന്റെ മറുപടി. ഇതിന് പിന്നാലെ പിസിബി ചെയർമാന്റെ നടപടി പരിതാപകരമെന്ന് തുറന്നടിച്ച മുൻ നായകൻ വഖാർ യൂനിസ്, ബാബർ അസമിനെ വെറുതെ വിടണമെന്നും എക്‌സിൽ പോസ്റ്റിട്ടു.

ടീം തെരഞ്ഞെടുപ്പിൽ ബാബറിന് പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പിസിബി കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിറക്കിയതിന് പിന്നാലെയായിരുന്നു പാക് കളിക്കാർക്ക് 5 മാസമായി ശമ്പളം കിട്ടിയിട്ടില്ലെന്ന് മുൻ നായകൻ റഷീദ് ലത്തീഫ് ചാനൽ ചർക്കിടെ വെളിപ്പെടുത്തിയത്. ലോകപ്പിൽ പാക്കിസ്ഥാന് സാങ്കേതികമായി സെമിസാധ്യത ബാക്കിയുള്ളപ്പോഴാണ് പാക് ബോർഡും മുൻ താരങ്ങളും പരസ്യവിഴുപ്പലക്കൽ നടത്തുന്നത്. ബംഗ്ലാദേശിനും ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരെയാണ് പാക്കിസ്ഥാന് ഇനി മത്സരങ്ങൾ ശേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിരിച്ചുവിടൽ കാലം;ടെക് കമ്പനികളിൽ ഈ വർഷം ഇതുവരെ 1.4 ലക്ഷം പേർക്ക് പണിപോയി

മുംബൈ:ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുന്നു. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650-ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ...

നടി വനിതാ വിജയകുമാർ നാലാമതും വിവാഹിതയാകുന്നു; സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ച് നടി

ചെന്നൈ:നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി...

മഴയ്ക്കും ഇന്ത്യയെ തടയാനായില്ല; ബാറ്റിങ് വെടിക്കെട്ടിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

കാന്‍പുര്‍: മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ...

സ്വർണക്കടത്തിലെ മലപ്പുറം പരാമർശം: തെറ്റായി വ്യാഖ്യാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ കത്ത്. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തില്‍...

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11ന് കൂടി അവധി

തിരുവനന്തപുരം: പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്...

Popular this week