30 C
Kottayam
Monday, May 13, 2024

കോട്ടയത്ത് പുതിയ രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍; പഴയിടത്തെ മിഡാസ് പോളിമര്‍ കോമ്പൗണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു

Must read

കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റിയിലെ 39-ാം വാര്‍ഡും അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കുറിച്ചി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 32 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ പഴയിടത്തെ മിഡാസ് പോളിമര്‍ കോമ്പൗണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജാഗ്രതാ സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനുവേണ്ട എല്ലാ വിവരങ്ങളും സ്ഥാപനം ആരോഗ്യ വകുപ്പിന്റെ സംഘത്തിന് ലഭ്യമാക്കണം. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പോലീസിന്റെ സേവനവും ലഭ്യമാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week