ഇടുക്കി:കോവിഡ് വ്യാപനം വര്‍ധിച്ച രാജാക്കാട് പഞ്ചായത്തിലെ ആറു വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവു പുറപ്പെടുവിച്ചു. ഒന്നുമുതല്‍ ആറുവരെ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
ആശുപത്രികള്‍, പാചകവാതകം, പെട്രോള്‍ ബങ്കുകള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നു രാവിലെ (19) ആറുമുതല്‍ ഏഴുദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ദീര്‍ഘദൂര വാഹനങ്ങള്‍ ഒരുകാരണവശാലും ഈ സ്ഥലപരിധികളില്‍ നിര്‍ത്താന്‍ പാടില്ല. പഞ്ചായത്തിലെ മറ്റു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായിരിക്കും. രാജാക്കാട്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകള്‍ മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരിക്കും.
ഇതു കൂടാതെ ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു. പഞ്ചായത്തുകള്‍, വാര്‍ഡുകള്‍: കരുണാപുരം 14, വാത്തിക്കുടി 11, 14, രാജാക്കാട് ഗ്രാമപഞ്ചായത്ത് മുഴുവന്‍, ചിന്നക്കനാല്‍ 3, 12, കാഞ്ചിയാര്‍ 11, 12, അയ്യപ്പന്‍കോവില്‍ 1, 2, 3, ഉപ്പുതറ 1, 6, 7, ഉടുമ്പന്‍ചോല 1, 13, കോടിക്കുളം 1, 13, ബൈസണ്‍വാലി 8, പീരുമേട് 13, സേനാപതി 9, വാഴത്തോപ്പ് 4, മരിയാപുരം 5, 10, 17, വണ്ണപ്പുറം 1, 17, മൂന്നാര്‍ 19.