KeralaNews

കൊയിലാണ്ടി മാർക്കറ്റ് അടച്ചു : 97 പേർ നിരീക്ഷണത്തിൽ

കൊയിലാണ്ടി: കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടി കൊരയങ്ങാട് 33-ാം വാർഡിലെ പച്ചക്കറി മാർക്കറ്റ്, മാംസ മാർക്കറ്റ് എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ വി.സാംബശിവറാവു ഉത്തരവിട്ടു.

കൊയിലാണ്ടി ചെറിയ പള്ളിയിൽ കോവിഡ് പോസറ്റീവായ ആളുമായി പ്രൈമറി കോണ്ടാക്ട് നടത്തിയ വ്യക്തി എത്തിയതിനെ തുടർന്നാണ് മാർക്കറ്റ് അടച്ചുപൂട്ടാൻ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാൾ ചെറിയപള്ളിയിലും നിസ്കാരത്തിനെത്തിയതിനെ തുടർന്ന് ഇയാളുമായി ബന്ധപ്പെട്ട 97 പേർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്.

ഇന്നു രാവിലെ കടകൾ തുറന്ന ശേഷമാണ് ഉത്തരവുമായി പോലീസും, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിഷ, പ്രസാദ്, എസ്.ഐ. എൻ.ബാബുരാജിൻ്റെയും നേതൃത്വത്തിൽ എത്തിയത്. തുടർന്ന് 10 മണിയോടെ കടകൾ മുഴുവൻ അടച്ചു. കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്ന് മുന്നു കടകൾ പൂട്ടുകയും, 10 ഓളം പേർ ക്വോറൻ്റൈനിൽ പോവുകയും ചെയ്തിരുന്നു. ഇവരിൽ റിസൾട്ട് വന്നവരുടെ ഫലം നെഗറ്റീവ് ആണ്.

എന്നാൽ മാർക്കറ്റിൽ കഴിഞ്ഞ കുറച്ചു ദിവസമായി യാതൊരു നിയന്ത്രണവുമില്ലാത്ത തിരക്കായിരുന്നു. ജാഗ്രത പാലിക്കാൻ നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യനും, ആരോഗ്യ പ്രവർത്തകരും ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker