24.9 C
Kottayam
Friday, June 5, 2026

മദ്യവ്യാപാര രംഗത്ത് ഓണ്‍ലൈന്‍ ബുക്കിങ്ങ് സൗകര്യവുമായി കണ്‍സ്യൂമര്‍ഫെഡും

Must read

കൊച്ചി:കണ്‍സ്യൂമര്‍ ഫെഡിന്റെ (consumerfed) മദ്യ വില്‍പ്പന (Liquor Sale) ശാലകള്‍ വഴിയും ഇനി ഓണ്‍ലൈനായി ബുക്ക് (Online Booking) ചെയ്ത് മദ്യം വാങ്ങാം. നേരത്തെ ബെവ്കോ (Bevco) ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണ്‍സ്യൂമര്‍ ഫെഡും ഓണ്‍ ലൈനായി മദ്യം (Beverages) ബുക്ക് ചെയ്ത് വാങ്ങുന്നതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ആദ്യ ഘട്ടമായി തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗര്‍, കോഴിക്കോട് മിനി ബൈപ്പാസ് എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിന് സൗകര്യം ഒരുക്കുന്നത്. നാളെ മുതല്‍ (24-9-2021) ഇവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. മറ്റ് ഷോപ്പുകളില്‍ ഒരാഴ്ച്ചക്കകം സംവിധാനം പ്രാവര്‍ത്തികമാകും.

ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഇനം മദ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പണമടച്ച് ബുക്ക് ചെയ്യാം. ആദ്യത്തെ ഇടപാടിന് പേര് നല്‍കിയുള്ള രജിസ്ട്രേഷന്‍ ആവശ്യമാണ്. മൊബൈല്‍ നമ്പര്‍ കൂടി നല്‍കിയാല്‍ ലഭിക്കുന്ന സുരക്ഷാ കോഡ് നല്‍കി റജ്സിട്രേഷന്‍ പൂര്‍ത്തീകരിക്കാം. 23വയസ് പൂര്‍ത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. എന്നാൽ മാത്രമേ ബുക്കിംഗ് സാധ്യമാകൂ.

fl.Cosumerfed.in എന്ന വൈബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. പണമിടപാട് നടത്തി ബുക്ക് ചെയ്താല്‍ മൊബൈലിലേക്ക് ഒടിപി നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ കാണിച്ച് മദ്യഷോപ്പിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ചെന്ന് മദ്യം വാങ്ങാം. ബുക്ക് ചെയ്ത മദ്യം ഉടന്‍ മദ്യ ഷോപ്പില്‍ പാക്ക് ചെയ്തു വയ്ക്കും.

- Advertisement -

മദ്യം പാക്ക് ചെയ്ത് റെഡിയാണെന്നും പ്രസ്തുത മദ്യഷോപ്പില്‍ നിന്ന് ഇവ കരസഥമാക്കണമെന്നുമുള്ള സന്ദേശം ഉപഭോക്താവിന് മൊബൈലില്‍ ലഭ്യാകും. വില്‍പ്പന ശാലയിലെ തിരക്ക് ഒഴിവാക്കുകയും നീണ്ട ക്യൂവിന് പരിഹാരം കണ്ട് ഉപഭോക്താക്കള്‍ക്ക് മദ്യം എളുപ്പം ലഭ്യമാക്കുകയുമാണ്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ കണ്‍സ്യൂമര്‍ ഫെഡ് ലക്ഷ്യമാക്കുന്നതെന്ന് ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിംഗ് ഡയറക്ടര്‍ ഡോ. സനില്‍ എസ്.കെ. എന്നിവര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week