25.5 C
Kottayam
Saturday, June 6, 2026

നിരന്തരം അശ്ലീല സന്ദേശങ്ങൾ; വീട്ടിൽ പോയി പരാതി പറഞ്ഞതിന് പ്രതികാരമായി യുവതിക്ക് ക്രൂര മർദനം

Must read

കോഴിക്കോട്: ഓമശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സ തേടി. പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ഒളിവിൽ പോയി. ഓമശേരി നടമ്മല്‍ പൊയിലിലാണ് സംഭവം. 

യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിര്‍ഷാദ് എന്ന യുവാവിനെതിരെയാണ് പരാതി. ഇന്‍സ്റ്റാഗ്രാം ഐഡിയിലേക്ക് നിരന്തരം യുവാവ് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇതിന് യുവതി ഇന്‍സ്റ്റാഗ്രാം വഴി യുവതി മറുപടി നല്‍കി. എന്നിട്ടും ആവര്‍ത്തിച്ചപ്പോള്‍ യുവാവിന്‍റെ വീട്ടില്‍ പോയി യുവതി പരാതിപ്പെട്ടു.

അതിന്‍റെ വൈരാഗ്യത്തിന് മിര്‍ഷാദ് വഴിയില്‍ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹ നിശ്ചയ സമയത്ത് കിട്ടിയ സ്വര്‍ണ്ണവും നഷ്ടപ്പെട്ടെന്ന് യുവതി പറയുന്നു. ആക്രമണത്തില്‍ യുവതയുടെ കണ്ണിനും തലക്കും പരിക്കുണ്ട്. യുവതിയുടെ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസ്സെടുത്തു. കേസെടുത്തതോടെ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മിര്‍ഷാദ് ഒളിവിൽ പോയെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week