24.1 C
Kottayam
Friday, June 5, 2026

കോടതിയില്‍ ‘അനുമതി ‘ എത്തി,ഗായകന്‍ മിക സിങ്ങ് രാഖി സാവന്തിനെ ബലമായി ചുംബിച്ച കേസ് റദ്ദാക്കി

Must read

മുംബൈ: ഗായകന്‍ മിക സിങ്ങ് നടി രാഖി സാവന്തിനെ ബലമായി ചുംബിച്ചുവെന്ന കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സമ്മതമില്ലാതെ മിക ബലമായി തന്‍റെ ജന്മദിന പാര്‍ട്ടിയില്‍ രാഖിയെ ചുംബിച്ചുവെന്നായിരുന്നു കേസ്. രാഖി സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് കേസ് വിവാദമായത്.

ഇന്ത്യൻ പീനൽ കോഡ് 354 പ്രകാരം പീഡനം , ആക്രമണം എന്നീ വകുപ്പുകൾ പ്രകാരമാണ് മിക സിങ്ങിനെതിരെ കേസെടുത്തിരുന്നത്.തന്‍റെ സമ്മതത്തോടെയാണ്  മിക സിങ്ങ് ചുംബിച്ചത് എന്ന് രാഖി സാവന്ത് മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സത്യവാങ്ങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി കേസ് റദ്ദാക്കിയത്.

ഈ വർഷം ആദ്യം ആദിൽ ഖാനുമായുള്ള വിവാഹമോചനത്തിന്‍റെ പേരില്‍ രാഖി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അതിന് പിന്നാലെ വര്‍ഷങ്ങളായുള്ള ശത്രുത അവസാനിപ്പിച്ച് മുംബൈയിലെ കോഫി ഷോപ്പിന് പുറത്ത് മിക സിങ്ങിനൊപ്പം രാഖി ഫോട്ടോയ്ക്ക് പോസ് ചെയ്ത് പലരെയും അത്ഭുതപ്പെടുത്തി. തങ്ങൾ ഇപ്പോൾ സൗഹാർദ്ദപരമായ ബന്ധത്തിലാണെന്നും അത് വലുതാണെന്നും രാഖി അന്ന് പ്രസ്താവിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് രാഖിയെ ചുംബിച്ച കേസ് തള്ളിക്കളയാനും മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കാനും മിക കോടതിയെ സമീപിച്ചത്. രാഖി സാവന്ത് തന്റെ സത്യവാങ്മൂലത്തിൽ മികയുമായി എല്ലാ ഭിന്നതകളും രമ്യമായി പരിഹരിച്ചുവെന്നും തർക്കം മുഴുവൻ ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണെന്നും ജസ്റ്റിസുമാരായ എ എസ് ഗഡ്കരിയുടെയും എസ് ജി ഡിഗെയുടെയും ബെഞ്ചിനെ അറിയിച്ചു. സത്യവാങ്മൂലം സ്വീകരിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.

- Advertisement -

2006ൽ തന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ രാഖി സാവന്തിനെ മിക സിംഗ് ക്ഷണിച്ചിരുന്നു. എന്നാല്‍ കേക്ക് മുറിച്ച ശേഷം അത്  മുഖത്ത് തേക്കരുതെന്ന് മിക പാര്‍ട്ടിയില്‍ പങ്കെടുത്തവരോട് പറഞ്ഞിരുന്നു. എന്നാല്‍ രാഖി അത് ഗൗനിക്കാതെ കേക്ക് മികയുടെ മുഖത്ത് തേച്ചു. ‘അവളെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ്’ മിക അപ്പോള്‍ രാഖിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് അന്നത്തെ പൊലീസ് എഫ്ഐആര്‍ പറയുന്നത്. പാർട്ടിയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പിന്നീട് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2006 ജൂൺ 11നാണ് മികയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week