25.4 C
Kottayam
Sunday, May 19, 2024

35 കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി ‘പൂമ്പാറ്റ സിനി’യെ കാപ്പ ചുമത്തി ജയിലിലാക്കി

Must read

തൃശൂർ: നിരവധി കേസുകളിൽ പ്രതിയായ പൂമ്പാറ്റ സിനി അറസ്റ്റിൽ. തൃശൂർ പൊലീസ് ആണ് കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെന്നറിയപ്പെടുന്ന സിനി ഗോപകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. വ്യാജ സ്വണ്ണം പണയം വയ്ക്കുക,  കവർച്ച, സാമ്പത്തിക തട്ടിപ്പ് അക്രമണം തുടങ്ങി 35 കേസുകളിലെ പ്രതിയാണ് സിനി.

എറണാകുളം പള്ളുരുത്തി സ്വദേശിനിയാണ് സിനി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് ഇവരെ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്.

കവര്‍ച്ച, തട്ടിപ്പുകേസുകളില്‍ പ്രതിയായ പൂമ്പാറ്റ സിനിയെ ഒല്ലൂര്‍ പോലീസ് രണ്ട് മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കേശവപ്പടി സ്വദേശി ജിതിന്റെ കാര്‍ വാടകയ്ക്കെടുത്തശേഷം വാഹനത്തിന്റെ കച്ചവടമുറപ്പിക്കുകയും പിന്നീട് പണം നല്‍കാതെ മറിച്ചുവില്‍ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇവര്‍ക്കൊപ്പം ഷാജി എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഒല്ലൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട സിനിയുടെ പേരില്‍ ഒല്ലൂര്‍, പുതുക്കാട്, മാള, ടൗണ്‍ ഈസ്റ്റ് സ്റ്റേഷനുകളിലായി സമാനമായ ഇരുപതില്‍പ്പരം കേസുകളുണ്ട്. പലയിടത്തും മാറിമാറി വാടകവീടെടുത്തശേഷം പരിസരവാസികളെ കബളിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ച്ചചെയ്യുകയാണ് ഇവരുടെ പതിവ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week