25.1 C
Kottayam
Thursday, May 9, 2024

സിനിമയില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍,കനേഡിയന്‍ പൗരത്വം നേടി അക്ഷയ് കുമാര്‍,തുറന്നുപറഞ്ഞ് താരം

Must read

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്  ഈ വർഷം അത്ര നല്ലതല്ല.  രക്ഷാബന്ധൻ, സാമ്രാട്ട് പൃഥ്വിരാജ്, ബച്ചൻ പാണ്ഡെ തുടർച്ചയായ പരജയങ്ങളാണ് താരത്തിന്‍റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നിന്നും നേരിട്ടത്.  കനേഡിയൻ പൗരത്വമുള്ള വ്യക്തിയാണ് അക്ഷയ് കുമാര്‍. അതിനാല്‍ തന്നെ രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്ലാം എന്ത് അഭിപ്രായം പറഞ്ഞാലും അക്ഷയ് കുമാര്‍ ട്രോളപ്പെടാറുണ്ട്. ഇപ്പോള്‍ ആദ്യമായി അക്ഷയ് കുമാർ തന്‍റെ കനേഡിയന്‍ പൌരത്വത്തെക്കുറിച്ച് സംസാരിച്ചു.

ലാലൻടോപ്പിനോട് സംസാരിക്കവെ താരം തന്റെ കനേഡിയൻ പൗരത്വത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്ത്യയിൽ നികുതി അടയ്‌ക്കുമ്പോഴും കനേഡിയൻ പൗരത്വം ഉണ്ടെന്നും താരം സമ്മതിച്ചു. ഒരു കാലത്ത് തുടര്‍ച്ചയായി തന്‍റെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടപ്പോഴാണ് താന്‍ കാനഡയിലേക്ക് കുടിയേറിയത് എന്നാണ്  അക്ഷയ് കുമാർ പറയുന്നത്.

“താൻ ഒരു ഇന്ത്യക്കാരനാണ്, ഇന്ത്യയിൽ ജനിച്ച് വളര്‍ന്നയാളാണ്, എന്നും അങ്ങനെ തന്നെ തുടരും. തന്‍റെ സിനിമകള്‍ പരാജയപ്പെട്ട കാലത്താണ് താന്‍ കാനഡയിലേക്ക് കുടിയേറാന്‍ തയ്യാറായതും തനിക്ക് കനേഡിയൻ പൗരത്വം ലഭിച്ചതുമെന്ന് താരം പറയുന്നു. “കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്‍റെ സിനിമകൾ തുടര്‍ച്ചയായി പരാജയപ്പെട്ടു. ഏകദേശം 14-15 സിനിമകൾ പരാജയമായപ്പോള്‍. ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന് ജോലി ചെയ്യണമെന്ന് ഞാൻ കരുതി, ”ആക്ഷയ് കുമാര്‍ പറയുന്നു.

“എന്‍റെ നിരവധി സുഹൃത്ത് കാനഡയിൽ താമസിച്ച്, ഇന്ത്യയില്‍ പലവിധ ബിസിനസും ജോലിയും ചെയ്ത്  വിജയം നേടി, ഈ പാതയാണ് താന്‍ പിന്തുടരാന്‍ ശ്രമിച്ചത്. ധാരാളം ആളുകൾ ജോലിക്കായി അവിടെ പോകുന്നു, പക്ഷേ അവർ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട്  എന്തെങ്കിലും ചെയ്യണമെന്ന് ഞാനും കരുതി. ഞാൻ അവിടെ പോയി, പൗരത്വം അപേക്ഷിച്ചു, അത് ലഭിച്ചു,”- അക്ഷയ് പറഞ്ഞു.

ഇതിന് തൊട്ടുപിന്നാലെ, താൻ വീണ്ടും പ്രൊഫഷണൽ വിജയം അനുഭവിക്കാൻ തുടങ്ങിയെന്നും, പിന്നോട്ട് പോകണമെന്ന് താൻ തീരുമാനിച്ചതായും അക്ഷയ് പറഞ്ഞു. “പിന്നെ ഞാൻ എന്റെ രാജ്യത്ത് തുടരുമെന്ന് ഞാൻ കരുതി, ഇനി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

“എന്നാല്‍ പിന്നീട് എന്‍റെ ചിത്രങ്ങള്‍ നന്നായി ഓടാന്‍ തുടങ്ങി, വീണ്ടും കരിയറില്‍ വിജയം നേടാന്‍ തുടങ്ങി, അതിനാല്‍ ഇന്ത്യയില്‍ തന്നെ തുടരണമെന്ന് ഞാൻ കരുതി, ഇനി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല,” അക്ഷയ് പറയുന്നു.

തനിക്ക് കനേഡിയൻ പാസ്‌പോർട്ടാണ് ഉള്ളതെന്ന് അക്ഷയ് സമ്മതിക്കുന്നു. എന്നാൽ ഇന്ത്യയിലാണ് താന്‍ നികുതി അടയ്ക്കുന്നതെന്ന് അക്ഷയ് കുമാര്‍ പറയുന്നു. “എനിക്ക് ഒരു പാസ്‌പോർട്ട് ഉണ്ട്. എന്താണ് പാസ്പോർട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഒരു രേഖയാണിത്. നോക്കൂ, ഞാൻ ഒരു ഇന്ത്യക്കാരനാണ്, ഞാൻ എന്‍റെ എല്ലാ നികുതികളും അടച്ചാണ് ഇവിടെ നില്‍ക്കുന്നത്. അത് അവിടെയും അടയ്ക്കാൻ എനിക്ക് ഒരു ചോയ്‌സ് ഉണ്ട്,

പക്ഷേ ഞാൻ അവർക്ക് എന്‍റെ രാജ്യത്ത് പണം നൽകുന്നു. ഞാൻ എന്റെ നാട്ടിൽ ജോലി ചെയ്യുന്നു. ഒരുപാട് ആളുകൾ ഇതിനെ വിമര്‍ശിക്കുന്നു, അവർക്ക് അതിന് അനുവാദമുണ്ട്. അവരോട്, ഞാൻ ഒരു ഇന്ത്യക്കാരനാണെന്നും ഞാൻ എപ്പോഴും ഒരു ഇന്ത്യക്കാരനാണെന്നും പറയാൻ ആഗ്രഹിക്കുന്നു” അക്ഷയ് കുമാര്‍ പറയുന്നു.

അക്ഷയ് കുമാര്‍ നായകനായ രക്ഷാബന്ധന്‍, ആമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ കിതക്കുന്നു. ആഗസ്റ്റ് 11 നാണ് ചിത്രങ്ങള്‍ റിലീസ് ചെയ്തത്. ആദ്യ ദിനത്തില്‍ ഏഴ് കോടിയോളമായിരുന്നു രക്ഷാബന്ധന്റെ വരുമാനം. രണ്ടാം ദിനത്തില്‍ വരുമാനത്തിന്റെ 30 ശതമാനത്തോളമാണ് ഇടിവ് വന്നിരിക്കുന്നത്.

10 കോടിയോളമായിരുന്നു ലാല്‍ സിംഗ് ഛദ്ദയുടെ ആദ്യദിനത്തിലെ വരുമാനം. എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞുവെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ വെള്ളിയാഴ്ച ആമീര്‍ ചിത്രത്തിന്റെ 1300 ഷോകളാണ് റദ്ദാക്കിയത്. അക്ഷയ് കുമാര്‍ ചിത്രത്തിന്റെ 1000 ഷോകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശനി, ഞായര്‍ അവധി ദിനങ്ങളില്‍ സിനിമയുടെ വരുമാനം കൂടുമെന്ന പ്രതീക്ഷയിലാണ് വിതരണക്കാരും തിയേറ്റര്‍ ഉടമകളും.

2018 ല്‍ റിലീസ് ചെയ്ത തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആമീര്‍ ചിത്രം തിയേറ്ററിലെത്തിയത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്.

അക്ഷയ് കുമാറിന്റെ മുന്‍ ചിത്രങ്ങളായ ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ മുടക്കുമുതലിലാണ് രക്ഷാബന്ധന്‍ ഒരുക്കിയിരിക്കുന്നത്.

ആനന്ദ് എല്‍ റായിയാണ് രക്ഷാബന്ധന്റെ സംവിധായകന്‍. സീ സ്റ്റുഡിയോസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഭൂമി പഡ്‌നേക്കറാണ് ചിത്രത്തിലെ നായിക.ടോം ഹാങ്ക്‌സിന്റെ ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറാണ് നായിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week