26 C
Kottayam
Saturday, June 6, 2026

സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

Must read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2019-20 ല്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. പ്രളയവും കൊവിഡും കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് കുറച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിച്ചതായും പ്രവാസികളില്‍ 60 ശതമാനവും തിരിച്ചുവന്നതായും നിയമസഭയില്‍വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൂന്നു വര്‍ഷമായി കേരളം നേരിടുന്ന പ്രതിസന്ധികളാണ് വളര്‍ച്ചാ നിരക്ക് കുറച്ചതെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഖി, പ്രളയം, കൊവിഡ് എന്നിവ വളര്‍ച്ചാ നിരക്കിനെ ബാധിച്ചു. മുന്‍ വര്‍ഷം 6.49 ആയിരുന്ന വളര്‍ച്ചാ നിരക്ക് 2019-20 ല്‍ 3.45 ശതമാനമായി കുറഞ്ഞു. കൊവിഡ് കാരണം കേരളത്തിന്റെ സമ്പദ്വ്യവസ്ഥ അടുത്ത സാമ്പത്തിക വര്‍ഷം 26 ശതമാനം ചുരുങ്ങും. വിലക്കയറ്റം സാമ്പത്തിക വിഷമകത വര്‍ധിപ്പിച്ചു. കൊവിഡ് സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ ബാധിച്ചു. പണപ്പെരുപ്പം 2020ല്‍ 6 മുതല്‍ 7 ശതമാനം വരെ ഉയര്‍ന്ന് നിന്നു. വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടിയായി. 2020ലെ ഒമ്ബത് മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണ്.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ 2629.8 കോടി കുറഞ്ഞു. കേന്ദ്ര നികുതികളുടേയും ഗ്രാന്റുകളുടേയും വിഹിതത്തിലും കുറവുണ്ടായി. തനത് നികുതി വരുമാനം 2018-19 ല്‍ 9 ശതമാനമായിരുന്നത് മൈനസ് 0.6 ആയി. നികുതിയേതര വരുമാനം 4.09 ശതമാനം വര്‍ധിച്ചു. മൊത്തം റവന്യൂ ചെലവിന്റെ 74.70 ശതമാനം പെന്‍ഷനും ശമ്ബളത്തിനും മറ്റുമായി ചെലവിടുകയാണ്. റവന്യൂ ചെലവിന്റെ 28.47 ശതമാനത്തില്‍ നിന്ന് 30.25 ശതമാനമായി ശമ്ബള ചിലവ് വര്‍ധിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത 260311.37 കോടിയായി ഉയര്‍ന്നു. ആഭ്യന്തര കടം 165960 കോടിയായി വര്‍ധിച്ചു. 2018 ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം ആകെ പ്രവാസികളുടെ 60 ശതമാനം തിരിച്ചെത്തി. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week