24 C
Kottayam
Sunday, June 7, 2026

കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും കോൺഗ്രസ് പ്രവർത്തകസമിതിയിൽ,രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവു മാത്രം

Must read

ന്യൂഡൽഹി: കോൺഗ്രസ് 39 അംഗ പ്രവർത്തകസമിതിയെ പ്രഖ്യപ്പിച്ചു. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി.

രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തിയിട്ടുണ്. തിരുത്തൽ വാദികളായ ജി- 23  നേതാക്കളെയും കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി.


കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു എന്നാൽ പ്രവർത്തകസമിതിയിൽ അംഗത്വം നൽകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു.പ്രവർത്തകസമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനപരമായി പാർട്ടിയിൽ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കും.

മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ആധിർ രഞ്ജൻ ചൗധരി എന്നിവർ ഇതിൽ തുടരും എന്നതിൽ സംശയമുണ്ടായിരുന്നില്ല. ഇവർക്ക് പുറമെ 34 അംഗങ്ങൾ കൂടി പ്രവർത്തക സമിതിയിലുണ്ട്.

- Advertisement -

രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിറിൽ യുവാക്കൾക്ക് കൂടി പ്രാധിനിത്യം നൽകണമെന്ന തീരുമാനമുണ്ടായിരുന്നു അതിന്റെ പശ്ചാത്തലത്തിൽ സച്ചിൻ പൈലറ്റിനെയും കനയ്യ കുമാറിനെയും ഉൾപ്പടെയുള്ളവരെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്. പ്രവർത്തക സമിതിയിലെ 39 അംഗങ്ങൾക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവർത്തകസമിതിയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week