FeaturedHome-bannerInternationalNews

ഇന്ത്യയുടെ ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനിലിറങ്ങാന്‍ കാത്തിരുന്ന റഷ്യയ്ക്ക് വന്‍ തിരിച്ചടി: ‘ലൂണ 25’ ചന്ദ്രനില്‍ തകര്‍ന്നു വീണു; തകര്‍ന്നത് നാളെ ചന്ദ്രനില്‍ ഇറങ്ങാനിരിക്കെ

മോസ്‌കോ: ഇന്ത്യയുടെ ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന റഷ്യന്‍ ബഹിരാകാശ പേടകമായ ‘ലൂണ 25’ തകര്‍ന്നതായി സ്ഥിരീകരണം.

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച റഷ്യയുടെ പേടകമായ ‘ലൂണ 25’ ചന്ദ്രനില്‍ തകര്‍ന്നു വീണതായി റഷ്യയുടെ ബഹിരാകാശ ഏജന്‍സി അറിയിച്ചു. പേടകത്തിന് സാങ്കേതികത്തകരാര്‍ നേരിട്ടതായി ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജന്‍സി അറിയിച്ചത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നാളെയാണ് ലൂണ ഇറങ്ങേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്‌നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകര്‍ന്നതായി റഷ്യ സ്ഥിരീകരിച്ചത്.

ചന്ദ്ര ഗര്‍ത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങള്‍ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button