News

പ്രധാനമന്ത്രിയായാല്‍ ആദ്യം എന്ത് ചെയ്യും? മറുപടിയുമായി രാഹുല്‍ ഗാന്ധി; വിഡിയോ

ന്യൂഡല്‍ഹി: താന്‍ പ്രധാനമന്ത്രിയായാല്‍ ആദ്യം സ്ത്രീകള്‍ക്ക് സംവരണം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. തന്റെ കുട്ടിയെ എന്താണ് പഠിപ്പിക്കുക എന്ന് ചോദിച്ചാല്‍ ‘വിനയം’ എന്ന് പറയും. ആളുകളെ മനസ്സിലാക്കാന്‍ വിനയം ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നിടെ, കുട്ടികള്‍ ചോദിച്ച ചോദ്യത്തോടായിരുന്നു രാഹുലിന്റെ മറുപടി.

കന്യാകുമാരിയിലെ മുളകൂമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കാണ് രാഹുല്‍ ഗാന്ധി ദീപാവലി അത്താഴ വിരുന്ന് നല്‍കിയത്. ഇതിന്റെ വിഡിയോ രാഹുല്‍ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചു. ”അവരുടെ സന്ദര്‍ശനം ദീപാവലിയെ കൂടുതല്‍ സവിശേഷമാക്കി. ഈ സംസ്‌കാരങ്ങളുടെ സംഗമമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി, അത് നമ്മള്‍ സംരക്ഷിക്കണം.” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

സംഘത്തിനോടൊപ്പം രാഹുല്‍ ഗാന്ധി അത്താഴം കഴിക്കുന്നതും വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് പ്രിയങ്ക ഗാന്ധി നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. പുതുതലമുറയില്‍പ്പെട്ടവരുമായി സംവദിക്കാന്‍ എപ്പോഴും സമയം കണ്ടെത്തുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. നേരത്തെ ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദവും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button