FeaturedKeralaNews

‘കേഡർമാർക്ക് ഇൻസെന്‍റീവ്, സ്റ്റേജിൽ നേതാക്കളെ കുത്തി നിറക്കരുത്’: മാറ്റത്തിനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിനെ അടിമുടി മാറ്റാനൊരുങ്ങി പുതിയ നേതൃത്വം. ഇതിനായി പുതിയ മാർഗരേഖയും അവതരിപ്പിച്ചു. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്‍റെ പാതയൊരുക്കിയാണ് മാർഗരേഖ.

ഇ​നി മു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി​യാ​കും പാ​ർ​ട്ടി​യു​ടെ മു​ന്നോ​ട്ട് പോ​ക്ക്. ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​റു മാ​സം കൂ​ടു​മ്പോ​ള്‍ വി​ല​യി​രു​ത്തും. പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ഡി​സി​സി ത​ല പ​രാ​തി പ​രി​ഹാ​ര സ​മി​തി​യു​ണ്ടാ​കും.

സ്റ്റേ​ജി​ല്‍ നേ​താ​ക്ക​ളെ കു​ത്തി​നി​റ​യ്ക്ക​രു​ത്. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം മാ​ത്ര​മേ സ്റ്റേ​ജി​ല്‍ നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​വൂ. വ്യ​ക്തി ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ഫ്‌​ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​രു​ത്.

നാ​ട്ടി​ലെ പൊ​തു പ്ര​ശ്ന​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണം. പാ​ർ​ട്ടി​യി​ലെ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​തി​മാ​സം ഇ​ൻ​സെ​ന്‍റീ​വ് അ​നു​വ​ദി​ക്കും. കേ​ഡ​ർ​മാ​രു​ടെ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കാ​നാ​ണ് പ്ര​തി​മാ​സ ഇ​ൻ​സെ​ന്‍റീ​വെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker