കോണ്‍ഗ്രസ് എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ബി നാരായണ റാവു (65) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

സെപ്തംബര്‍ ഒന്നിനാണ് ബി നാരായണ റാവുവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു റാവുവിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. റാവുവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

കര്‍ണാടകയിലെ ബിദര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ബി നാരായണ റാവു. എംഎല്‍എയുടെ മരണത്തെ തുടര്‍ന്ന് കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News