24.2 C
Kottayam
Sunday, June 7, 2026

കോൺഗ്രസ് നേതാവ് മാനവേന്ദ്ര സിങ്ങിന്റെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു

Must read

ജയ്പൂര്‍:മുൻ കോൺഗ്രസ് എംപി മാനവേന്ദ്ര സിങ്ങിൻ്റെ (Manvendra Singh) ഭാര്യ ചിത്ര സിംഗ് (Chitra Singh) വാഹനാപകടത്തിൽ മരിച്ചു. രാജസ്ഥാനിലെ അൽവാറിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് ചിത്ര സിംഗ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു.

മുൻ കേന്ദ്രമന്ത്രി മാനവേന്ദ്ര സിംഗിൻ്റെ മകനാണ് മാനവേന്ദ്ര. അപകടസമയത്ത് അദ്ദേഹവും കാറിലുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ  മാനവേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിലാണ് അപകടം ഉണ്ടായത്. 

മാനവേന്ദ്രയുടെ മകൻ ഹമീർ സിങ്ങും ഡ്രൈവറും പിൻസീറ്റിൽ ഉണ്ടായിരുന്നു. മാനവേന്ദ്രയാണ് കാർ ഓടിച്ചിരുന്നത്. കൂടാതെ, അപകടം നടന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. ചിത്രങ്ങളിൽ മാനവേന്ദ്ര സിംഗും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ തകർന്ന ഭാ​ഗം കാണിച്ചു.

2004നും 2009നും ഇടയിൽ രാജസ്ഥാനിലെ ബാർമർ-ജയ്‌സാൽമീർ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായിരുന്നു മാനവേന്ദ്ര സിംഗ്. അദ്ദേഹത്തിൻ്റെ പിതാവ് ജസ്വന്ത് സിങ്ങ് ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു. അദ്ദേഹം നിരവധി നിർണായക റോളുകൾ വഹിക്കുകയും ബിജെപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളുമായിരുന്നു. 2020ൽ അദ്ദേഹം അന്തരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week