24.1 C
Kottayam
Friday, June 5, 2026
No menu items!

‘ഒരണ സമരത്തില്‍ എ.കെ ആന്റണിക്ക് ഒരു പങ്കുമില്ല’; കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍

Must read

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ കെഎസ്യുവിന്റെ സ്വാധീനമുറപ്പിക്കുന്നതില്‍ നിര്‍ണായകമായ ഒരണ സമരത്തില്‍ എ.കെ ആന്റണി പങ്കെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ നേതൃനിരയില്‍ എത്തിച്ച ആ സമരത്തില്‍ എ.കെ ആന്റണിക്കു പങ്കൊന്നും ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജി ബാലചന്ദ്രന്‍ ആത്മകഥയായ ഇന്നലെയുടെ തീരത്തില്‍ പറയുന്നു. ഒരണ സമരത്തിലൂടെയാണ് താന്‍ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങിയതെന്ന് ആന്റണി തന്നെ അവകാശപ്പെടുമ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍.

ഒരണ സമരത്തെക്കുറിച്ചു പറയുമ്പോള്‍ വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, പികെ കുര്യാക്കോസ് തുടങ്ങിയ നേതാക്കളെക്കുറിച്ചാണ് ബാലചചന്ദ്രന്‍ ആത്മകഥയില്‍ പരാമര്‍ശിക്കുന്നത്. ആന്റണിയെ വിട്ടുപോയത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ബാലചന്ദ്രന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദീകരിച്ചു.

”വയലാര്‍ രവിയും എംഎ ജോണുമാണ് ആ തീ ആളിക്കത്തിച്ചത്. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയെ സമര രംഗത്ത് എത്തിക്കുന്നത് ജോണാണ്. സ്‌കൂള്‍ ബഹിഷ്‌കരിച്ച ഉമ്മന്‍ ചാണ്ടി അറസ്റ്റ് വരിച്ചു.”- ബാലചന്ദ്രന്‍ ഓര്‍ക്കുന്നു. താന്‍ ഒരണ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് ബാലചന്ദ്രന്‍ പറയുന്നു. ”ആലപ്പുഴ ബോട്ട് ജെട്ടിയായിരുന്നു സമരത്തിന്റെ കേന്ദ്രം. അതിനു നേരെ എതിര്‍വശത്തായിരുന്നു എന്റെ വീട്. സ്‌കൂളുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഓരോ ദിവസവും കൂട്ടം കൂട്ടമായി കുട്ടികള്‍ സമരത്തില്‍ പങ്കെടുക്കാന്‍ വരും. പൊലീസ് അവരെ ക്രൂരമായാണ് നേരിട്ടത്”- ബാലചന്ദ്രന്‍ പറയുന്നു.”

ചേര്‍ത്തല ഗവ. സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ആന്റണി. ഞാന്‍ ആലപ്പുഴ എസ്ഡിവി സ്‌കൂളിലും. അന്നു സമരത്തില്‍ പങ്കെടുക്കാന്‍ വന്ന ഒരു സംഘത്തിലും ആന്റണിയെ കണ്ടിട്ടില്ല. ചേര്‍ത്തലയില്‍ പികെ കുര്യാക്കോസ് ആയിരുന്നു സമര നേതാവ്. കൊടു പീഡനമാണ് അദ്ദേഹത്തിനു നേരിടേണ്ടിവന്നത്.”- ബാലചന്ദ്രന്‍ പറഞ്ഞു. ഒരണാ സമരത്തിലൂടെയാണ് താന്‍ കെഎസ്യുവില്‍ എത്തിയതെന്ന്, 2017ല്‍ വയലാര്‍ രവിയുടെ എണ്‍പതാം ജന്മദിനത്തില്‍ എഴുതിയ ലേഖനത്തില്‍ ആന്റണി അവകാശപ്പെട്ടിരുന്നു.

- Advertisement -

കാട്ടുതീ പോലെയാണ് ആ പ്രക്ഷോഭം കേരളത്തില്‍ കത്തിപ്പടര്‍ന്നത്. അതിനു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നു. വിദ്യാര്‍ഥി കണ്‍സഷന്‍ യാഥാര്‍ഥ്യമായി. പിന്നീടു വന്ന ഒരു സര്‍ക്കാരും അതില്‍ കൈവയ്ക്കാന്‍ ധൈര്യപ്പെട്ടില്ല- ആന്റണി എഴുതി.വിദ്യാര്‍ഥികളുടെ ബോട്ടുകൂലി ഒരണയില്‍നിന്നു പത്തു പൈസയാക്കി ഉയര്‍ത്തിയ ഇഎംഎസ് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെയായിരുന്നു, 1958ലെ ഒരണാ സമരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

Popular this week