റമ്മും കുരുമുളക് പൊടിയിട്ട മുട്ടയും കൊവിഡിനെ തുരത്തുമെന്നു കോണ്‍ഗ്രസ് നേതാവ്

മംഗളൂരു : കൊറോണയെ മറികടക്കാന്‍ മരുന്നുമായി മം​ഗളൂരുവിലെ കോണ്‍​ഗ്രസ് കൗണ്‍സിലര്‍. റം കഴിച്ചാല്‍ കൊറോണ മാറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഓംലെറ്റും റമ്മില്‍ കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.

ഉല്ലാല്ലിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ രവിചന്ദ്ര ഗാട്ടിയുടെതാണ് നിര്‍ദേശം.”ബെംഗളൂരുവിലും മഡിക്കേരിയിലും റം കുടിക്കുന്ന ധാരാളം പേരുണ്ട്, പക്ഷെ ഞാന്‍ കുടിക്കില്ല, മീനും കഴിക്കില്ല. നിങ്ങള്‍ ഒരു ടീസ്പൂണ്‍ നിറയെ കുരുമുളക് പൊടി 90 മില്ലി റമ്മില്‍ ഇട്ട്, നന്നായി ഇളക്കി കുടിക്കുക’.

‘പകുതി വേവിച്ച രണ്ട് ഓംലെറ്റുകളും ഇതിനൊപ്പം കഴിക്കുക. ഞാന്‍ ധാരാളം മരുന്നുകള്‍ പരീക്ഷിച്ചു, പക്ഷേ ഇത് മാത്രമാണ് പ്രവര്‍ത്തിച്ചത്. ഞാന്‍ ഇത് നിര്‍ദ്ദേശിക്കുന്നത് ഒരു രാഷ്ട്രീയക്കാരനായല്ല, കൊറോണ കമ്മിറ്റി അംഗം എന്ന നിലയിലാണ്,”രവിചന്ദ്ര ഗാട്ടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News