24.9 C
Kottayam
Saturday, June 6, 2026

അനിൽകുമാറിന് പിന്നാലെ രതി കുമാറും സി.പി.എമ്മിൽ, വൻ പ്രതിസന്ധിയിൽ കോൺഗ്രസ്

Must read

തിരുവനന്തപുരം:കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ. കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചേർന്ന് പാർട്ടിയെ ബിജെപിയിലേക്ക് കൊണ്ട് പോകുകയാണെന്ന് രതികുമാർ ആരോപിച്ചു. കോൺഗ്രസിൽ ജനാധിപത്യവും മതേതരത്വവുമില്ല. പാർട്ടി ഒരു കോക്കസിന്റെ കൈയ്യിലാണ്. ഇന്ന് രാവിലെ രണ്ട് മണിക്കൂർ കെപിസിസി പ്രസിഡന്റിനെ കാത്ത് നിന്നു. എന്നിട്ടും കാണാൻ കഴിഞ്ഞില്ല. ഇതോടെ തന്റെ രാജി മെയിൽ ചെയ്യുകയായിരുന്നുവെന്നും ജി രതികുമാർ കൂട്ടിച്ചേർത്തു.

ഉച്ചയോടെയാണ് കെപിസിസി ജനറൽ സെക്രട്ടറി രതികുമാർ പാർട്ടിവിട്ട് സിപിഎമ്മിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി സുധേവൻ ഒപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഷാൽ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് വിട്ടെത്തിയ രതികുമാറിന് അർഹമായ സ്ഥാനം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് ഉപ്പ് ചാക്ക് വെള്ളത്തിൽ വെച്ച പോലെ ഇല്ലാതാകുകയാണെന്ന് പരിഹസിച്ച കോടിയേരി സിപിഎം, വരുന്ന എല്ലാവർക്കും വാതിൽ തുറന്ന് കൊടുക്കില്ലെന്നും ആളുകളെ നോക്കിയാണ് പരിഗണിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

കേരളത്തിലെ ചരിത്രത്തിലാദ്യമായി ജനറൽ സെക്രട്ടറിമാർ കോൺഗ്രസ് പാർട്ടിവിടുന്ന സ്ഥിതിയാണ്. അവർ സിപിഎമ്മിലേക്ക് ആക്യഷ്ട്ടരാകുകയാണ്. സഹകരിക്കാൻ കഴിയുന്ന പാർട്ടിയാണ് സിപിഎമ്മെന്ന തിരിച്ചറിവുണ്ടാകുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎമ്മിലേക്ക് പോയതിന് വിമർശിക്കുന്ന കോൺഗ്രസിലെ നേതാക്കൾ ബിജെപിയിലേക്കാണ് പോയതെങ്കിൽ വിമർശിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week