25.5 C
Kottayam
Friday, June 5, 2026

കോണ്‍ഗ്രസ് കോട്ട തകര്‍ന്നു,റായ്ബറേലിയില്‍ എസ്പിയും ബിജെപിയും

Must read

ലക്നൗ:കോണ്‍ഗ്രസിന്റെ കോട്ടയായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ സമാജ്വാദി പാര്‍ട്ടിയും ബിജെപിയും മുന്നില്‍. റായ്ബറേലി ലോക്സഭാ മണ്ഡലം ഉള്‍പ്പെടുന്ന റായ്ബറേലി ജില്ലയിലെ 6 സീറ്റുകളില്‍ 3 സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയും രണ്ടു സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. ബച്ചരവാന്‍, ഹര്‍ചന്ദ്പുര്‍, സലോണ്‍ സീറ്റുകളിലാണ് എസ്പി ലീഡ് ചെയ്യുന്നത്. റായ്ബറേലി, സറേനി, ഉഞ്ചഹാര്‍ സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു.

റായ്ബറേലി സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി അതിഥി സിങ് 58,031 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 2017ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി റായ്ബറേലിയില്‍ മത്സരിച്ച് ജയിച്ച അതിഥി ഈ വര്‍ഷം ബിജെപിയില്‍ ചേരുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മനീഷ് സിങ് ചൗഹാന്‍ ഇതുവരെ 8112 വോട്ടുകളും എസ്പി സ്ഥാനാര്‍ഥി റാം പ്രതാപ് യാദവ് 47933 വോട്ടുകളും നേടി.

- Advertisement -

- Advertisement -

2017ല്‍ അതിഥി സിങ് 1,28,319 വോട്ട് നേടിയാണ് വിജയിച്ചത്. 1993 മുതല്‍ 2012 ലെ തിരഞ്ഞെടുപ്പ് വരെ അഖിലേഷ് കുമാര്‍ സിങ്ങിന്റെ കോട്ടയായിരുന്നു റായ്ബറേലി നിയമസഭാ മണ്ഡലം. 1993 മുതല്‍ 2002 വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും 2007 ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായും 2012 ല്‍ പീസ് പാര്‍ട്ടി ഓഫ് സ്ഥാനാര്‍ഥിയായുമാണ് അഖിലേഷ് കുമാര്‍ സിങ് മത്സരിച്ച് ജയിച്ചത്. 2004 മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ലോക്‌സഭ മണ്ഡലമാണ് റായ്ബറേലി.

ഉത്തര്‍പ്രദേശില്‍ ഭരണം നിലനിര്‍ത്തി ബിജെപി. ഇതുവരെയുള്ള ഫലസൂചനകളനുസരിച്ച് 403 നിയമസഭാ സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളില്‍ മത്സരിച്ച ബിജെപി 270 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. അതേസമയം പാര്‍ട്ടിക്ക് 2017ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 ഓളം സീറ്റുകളില്‍ പിന്നിലാണ്. 2017ല്‍ ബിജെപി 312 സീറ്റുകളില്‍ വിജയിച്ചിരുന്നു.

- Advertisement -

129 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടി (എസ്പി) കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി. 343 സീറ്റുകളിലാണ് എസ്പി മത്സരിച്ചത്. കഴിഞ്ഞ തവണ 47 സീറ്റുകളില്‍ മാത്രമാണ് എസ്പി ജയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇതുവരെയുള്ള ഫലസൂചനയനുസരിച്ച് 2 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 400 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതേസമയം, 403 സീറ്റുകളിലും മത്സരിച്ച മായാവതിയുടെ ബിഎസ്പി ഒരു സീറ്റിലൊതുങ്ങി.

ബിജെപിക്ക് അഭിമാന പോരാട്ടമായിരുന്നു ഉത്തര്‍പ്രദേശില്‍. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പും 2024ലെ പൊതു തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ശക്തമായ പ്രചാരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തിയത്. അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം, കാശി വികസന ഇടനാഴി, ജീവാര്‍ വിമാനത്താവള നിര്‍മാണം ഉള്‍പ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചാരണം. ഉന്നാവ്, ഹത്രസ് പീഡന കേസുകള്‍, ലഖിംപുര്‍ ഖേരി സംഘര്‍ഷം, കോവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, പടിഞ്ഞാറന്‍ യുപിയിലെ കര്‍ഷക രോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം ശക്തമായ പ്രചാരണ വിഷയങ്ങളാക്കി.

തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തപ്പെട്ട വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്നീട് പിന്‍വലിച്ചത് ബിജെപിക്ക് അനുകൂലമായി. തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യാവസ്ഥയില്‍ പ്രമുഖ മന്ത്രിമാരും എംഎല്‍എമാരും എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്ക് ചാഞ്ചാടിയെങ്കിലും വലിയ പ്രത്യാഘാതമുണ്ടായില്ല. ദലിത്, പിന്നാക്ക വോട്ടുകള്‍ ലക്ഷ്യമിട്ട് നിഷാദ് പാര്‍ട്ടി, അപ്നാ ദള്‍ (സോനേലാല്‍) എന്നിവരെ ഒപ്പം ചേര്‍ത്തതും ബിജെപിക്ക് അനുകൂലമായി. കോവിഡ് കാലത്ത് അധിക റേഷന്‍ നല്‍കിയതും ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ചതും ഉജ്വല യോജന പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങിയതും ബിജെപിയെ സഹായിച്ചു. ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനും പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും യുപി ജയം അനിവാര്യമായിരുന്നു.

2017ല്‍ തോറ്റുതുന്നം പാടിയ അഖിലേഷ് യാദവിന്റെ ശക്തമായ തിരിച്ചുവരവാണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. 311 സീറ്റുകളില്‍ മത്സരിച്ച എസ്പിക്ക് അന്ന് വെറും 47 സീറ്റുകളാണ് നേടാനായത്. ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച എസ്പി പിന്നീട്, ഒബിസി, യാദവ് ഇതര വോട്ടുകള്‍ ലക്ഷ്യമിട്ട് ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുമായി സഖ്യമുണ്ടാക്കിയിരുന്നു. ഭീം ആര്‍മിയുമായി ചര്‍ച്ച നടത്തിയെങ്കിലും നടന്നില്ല. അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എസ്പിക്കെതിരെ ബിജെപി കടന്നാക്രമണം നടത്തിയെങ്കിലും, സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് അഖിലേഷ് യാദവ് തിരിച്ചടിച്ചിരുന്നു.

ബിജെപിക്ക് വന്‍ സ്വാധീനമുള്ള യുപിയില്‍ ഭരണത്തിലേറാമെന്ന പ്രതീക്ഷ തുടക്കത്തിലേ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. എങ്കിലും 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത് സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്. 2017ല്‍ 114 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 7 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വേദിക്കു പിന്നില്‍ ഒതുങ്ങിയതുകൊണ്ട് രാഹുലും പ്രിയങ്കയുമാണ് പ്രചാരണം നടത്തിയത്.

മായാവതിയുടെ ബിഎസ്പിക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞ തവണ 403 സീറ്റുകളിലും മത്സരിച്ച പാര്‍ട്ടി 19 സീറ്റുകളിലാണ് ജയിച്ചത്. യുപിയില്‍ ആദ്യമായി മത്സരിച്ച ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് ഒരു സീറ്റും നേടാനായില്ല. 403 സീറ്റുകളിലും മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്കും സീറ്റുകളൊന്നും ലഭിച്ചില്ല. 100 സീറ്റുകളിലേക്ക് മത്സരിച്ച അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിനും ഒരു സീറ്റും ലഭിച്ചില്ല. 2017ലെ തിരഞ്ഞെടുപ്പില്‍ 38 സീറ്റുകളില്‍ മത്സരിച്ചെങ്കിലും എഐഎംഐഎം ഒന്നിലും ജയിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week