KeralaNews

വ്യാജ ഐഡി കാർഡ് തട്ടിപ്പ് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞ്, വി ഡി സതീശന്‍റെ പങ്ക് അന്വേഷിക്കണം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാർഡ് നിർമ്മിച്ച് വോട്ട് ചെയ്ത സംഭവം ഞെട്ടൽ ഉളവാക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഒന്നര ലക്ഷത്തോളം വ്യാജ കാർഡുകള്‍ ഉണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കാർഡാണ് ഉണ്ടാക്കിയത്.

രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. അവര്‍ ചെയ്തത് രാജ്യദ്രോഹകുറ്റമാണെന്നും വി കെ സനോജ് പറഞ്ഞു. ബാംഗ്ലൂരിലെ കമ്പനിയാണ് ആപ് തയ്യാറാക്കിയത്. 22 കോടി രൂപ ഇതിനായി ചെലവഴിച്ചു. യൂത്ത് കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പിൻ്റെ ഭാഗം മാത്രമല്ല ഇതെന്നും വി കെ സനോജ് ആരോപിച്ചു.

മലപ്പുറത്ത് ജയിച്ച റാഷിദിനെ ആർക്കുമറിയില്ല. സ്ഥാനാർത്ഥി തന്നെ വ്യാജന്‍ ആണെന്ന് പരിഹസിച്ച വി കെ സനോജ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് യുവജന സംഘടനകൾക്ക് തന്നെ അപമാനം ആണെന്നും പറഞ്ഞു. യുവമോർച്ചയുടെ നേതാവും മണ്ഡലം പ്രസിഡന്‍റായി. അധികാരത്തിന് വേണ്ടി കാണിച്ചത് വൃത്തികേടാണ്. പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിത്. എങ്ങനെ കമ്മീഷൻ്റെ സൈറ്റിലേക്ക് കയറി എന്നതിന് കേന്ദ്രസർക്കാർ മറുപടി പറയണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് തട്ടിപ്പ്. നേതൃത്വം മറുപടി പറയണം. വി ഡി സതീശന്‍ നേരത്തെയറിഞ്ഞിരുന്നു. സംഭവത്തില്‍ അദ്ദേഹത്തിന്‍റെ പങ്ക് അന്വേഷിക്കണം. ഇത് ജനാധിപത്യത്തിന് നാണക്കേടാണ്. കർണാടകയിൽ നിന്നാണ് സഹായം എത്തിയത്. പിആർ ടീമാണ് ഇതിന് പിന്നിൽ പ്രവര്‍ത്തിച്ചത്.

ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കണം. കേന്ദ്ര ഏജൻസി അന്വേഷിക്കണമോ എന്ന് സർക്കാർ തീരുമാനിക്കണമെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതിൽ ഡിവൈഎഫ്ഐക്ക് എതിരഭിപ്രായമില്ലെന്നും വി കെ സനോജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button