കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് സമിതി,16 അംഗങ്ങൾ; ഖാർഗെയും രാഹുലും സോണിയയും സമിതിയിൽ

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനാറംഗ തിരഞ്ഞെടുപ്പ് സമിതിയ്ക്ക് കോണ്‍ഗ്രസ് രൂപം നല്‍കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയില്‍ കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലും അംഗമായി.

അംബിക സോണി, അധീര്‍ രഞ്ജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, മധുസൂദന്‍ മിസ്ത്രി, എന്‍. ഉത്തം കുമാര്‍ റെഡ്ഡി, ടി.എസ്. സിങ് ഡിയോ, കെ. ജെ. ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്‌നിക്, പി.എല്‍ പൂനിയ, ഓംകാര്‍ മര്‍കം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News