കൊവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കാണാനില്ല; പുതിയ ആരോഗ്യമന്ത്രിക്ക് ബിന്ദു കൃഷ്ണയുടെ ആദ്യ പരാതി

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പുതിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആദ്യ പരാതി നല്‍കിയത്.

കിളികൊല്ലൂര്‍ സ്വദേശി ശ്രീനിവാസന്റെ മൃതദേഹമാണ് കാണാതായത്. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നുമാണ് ശ്രീനിവാസന്റെ മൃതദേഹം കാണാതായതെന്ന് ബിന്ദു കൃഷ്ണ പരാതിയില്‍ പറയുന്നു. മൃതദേഹം മറ്റൊരിടത്ത് മാറി നല്‍കി എന്നാണ് പരാതി. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റാണ് ശ്രീനിവാസന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News