കോട്ടയം:പി.സി.ജോർജിൻ്റെ മുന്നണി പ്രവേശനം ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിയ്ക്കാനിരിയ്ക്കെ പി സി ജോർജിനെ യുഡിഎഫിൽ എടുക്കുന്നതിനെ ശക്തമായി എതിർത്ത് ഈരാറ്റുപേട്ട മണ്ഡലം യുഡിഎഫ് കമ്മിറ്റി. 2016 ൽ ലഭിച്ചേക്കുമായിരുന്ന യുഡിഎഫിന്റെ തുടർഭരണം ഇല്ലാതാക്കിയത് പി സി ജോർജിന്റെ അനാവശ്യ ആരോപണങ്ങളെന്നാണ് വിമർശനം. ബിജെപി യുമായി ഉണ്ടായിരുന്ന സഹകരണത്തെയും കമ്മിറ്റി വിമർശിച്ചു. പണത്തിന്റെ പിൻബലത്തിൽ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാൻ പി സി ജോർജ് ശ്രമിക്കുന്നു എന്നും ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിമര്‍ശിച്ചു.
പി.സി.ജോർജിൻ്റെ യു.ഡി.എഫ് പ്രവേശനനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ പ്രകടനം നടത്തി.സംസ്ഥാന – ജില്ലാ ഭാരവാഹികളടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News