KeralaNews

മോഡലുകള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടിയില്‍ ജോജു പങ്കെടുത്തോ? അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തിലെ ദുരൂഹത നീക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോണ്‍ഗ്രസ് സമരത്തിലെ നടന്‍ ജോജുവിന്റെ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായും ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

ജോജുവിന്റെ അന്നത്തെ പെരുമാറ്റം ദുരൂഹമാണ്. കാറില്‍ വന്നിറങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞയുടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു. അന്നു രാവിലെയാണ് മോഡലുകള്‍ അപകടത്തില്‍ മരിച്ചത്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു ജോജുവിന്റേതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഷിയാസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്ന് പോലീസ് അന്വേഷിക്കേണ്ടതുണ്ട്. ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പറയുന്ന പ്രമുഖന്‍, അത് സിനിമ നടനോ, രാഷ്ട്രീയ നേതാവോ ആണെങ്കില്‍ എന്തുകൊണ്ട് അയാളിലേക്ക് അന്വേഷണം നീളുന്നില്ലെന്നും ഷിയാസ് ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button