ക്യൂ നില്‍ക്കുമ്പോള്‍ നടി നടനെ കടിച്ചു; താരസംഘടന തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ താരസംഘടനയായ മൂവീ ആർട്ടിസ്റ്റ് അസോസിയേഷനിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷം. ഞായറാഴ്ച വോട്ട് ചെയ്യാനായി വരി നിൽക്കവേ നടി ഹേമ, നടൻ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്.

പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങൾ തമ്മിലായിരുന്നു തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. ഹേമ പ്രകാശ് രാജിന്റെ പാനലിൽ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലിൽ നിന്നുമാണ് മത്സരിച്ചത്.

വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്പോൾ ഹേമ, ശിവ ബാലാജിയുടെ ഇടതു കൈയിൽ കടിക്കുകയായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ നടി പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ താൻ ശ്രമിക്കുമ്പോൾ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിന്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News