30.6 C
Kottayam
Saturday, April 27, 2024

ഇത് ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോള്‍ ‘അതെന്താ എന്നെ വിശ്വാസം ഇല്ലേ” എന്ന ചോദ്യത്തിൽ കാര്യമില്ല, എയിഡ്സ് ദിനത്തിൽ ഡോക്ടർ ഷിനു ശ്യാമളന്റെ പോസ്റ്റ്

Must read

തിരുവനന്തപുരം:ലോക എയിഡ്‌സ് ദിനത്തില്‍ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറ അഥവ കോണ്ടം ഉപയോഗിയ്ക്കുന്നതില്‍ മടിയ്‌ക്കേണ്ടതില്ലെന്ന് ഡോ.ഷിനു ശ്യാമളന്‍.ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന് ഒരു പെണ്‍കുട്ടി പറയുമ്പോള്‍ അതിനെ അവഗണിക്കരുതെന്ന് ഡോ. ഷിനു പറയുന്നു. എയിഡ്സ് ദിനത്തില്‍ ആരോഗ്യകരമായ നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാന്‍ കൂടി എല്ലാവരും ശ്രമിയ്ക്കുകയാണ് വേണ്ടതെന്ന് ഡോ ഷിനു ശ്യാമളന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോണ്ടം ഉപയോഗിക്കണം എന്ന് ഒരു പെണ്കുട്ടി പറയുമ്പോള്‍ ‘അതെന്താ എന്നെ വിശ്വാസം ഇല്ലേ” എന്ന ഡയലോഗ് പുരുഷന്മാര്‍ പറയുന്നത് അവരുടെ അജ്ഞതയാകും അതുമല്ലെങ്കില്‍ താത്കാലികമായ സുഖത്തിന് വേണ്ടി ഒരു വലിയ റിസ്‌ക് ഏറ്റെടുക്കുകയാണ് ഇരുവരും ചെയ്യുന്നത്.

കോണ്ടം ഉപയോഗിക്കുന്നത് ലൈംഗിക രോഗങ്ങള്‍ വരാതെയിരിക്കുവാനും, ഗര്‍ഭധാരണം തടയുവാനും സഹായിക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും മുകളില്‍ പറഞ്ഞ ഡയലോഗ് പറഞ്ഞു പെണ്കുട്ടികളെ ഇമോഷണലി ചൂഷണം ചെയ്തു കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാന്‍ നിര്‍ബന്ധിച്ചാല്‍ അതില്‍ പരം അപകടം മറ്റൊന്നുമില്ല.

ഒരു വ്യക്തിയെ പരിചയപ്പെടുമ്പോള്‍ ജനിച്ചപ്പോള്‍ മുതലുള്ള പരിചയമൊന്നുമില്ലലോ. അയാള്‍ പറയുന്ന കാര്യങ്ങള്‍ മാത്രമല്ലേ നമുക്കറിയു. ജീവിതപങ്കാളിയല്ലാതെ മറ്റൊരാളുമായി വിവാഹത്തിന് മുന്‍പോ ശേഷമോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുമ്പോള്‍ സുരക്ഷിതമായി കോണ്ടം ഉപയോഗിച്ച് മാത്രം ബന്ധപ്പെടുക.

സദാചാരം പറഞ്ഞു ദയവ് ചെയ്ത ആരും ഈ പോസ്റ്റില്‍ വരേണ്ടതില്ല. ഒരു ഡോക്ടര്‍ക്ക് ഈ വിഷയങ്ങളെ കുറിച്ചു എഴുതുവാന്‍ ഒരു മടിയുമില്ല എന്നു ഓര്‍മിപ്പിച്ചു കൊള്ളട്ടെ.

ഇന്ന് ലോക എയ്ഡ്‌സ് ദിനത്തില്‍ സ്‌നേഹം കൊണ്ട് മാത്രം ചിന്തിക്കാതെ ആരോഗ്യകരമായ നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാന്‍ കൂടി എല്ലാവരും ശ്രമിക്കുക.

മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും രോഗബാധിതമായ ഒരാളുടെ സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമൊക്കെ വൈറസ് ശരീരത്തിലേക്ക് കടക്കാം എന്നത് കൂടി ഓര്‍മ്മപ്പെടുത്തട്ടെ.

സുരക്ഷിതമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവര്‍ ഉടനെ തന്നെ HIV ടെസ്റ്റ് ചെയ്യുക. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാണ്. അതുമല്ലെങ്കില്‍ നിങ്ങളുടെ സൗകര്യം പോലെ ലാബുകളിലോ, സ്വകാര്യ ആശുപത്രിയിലോ ടെസ്റ്റ് ലഭ്യമാണ്.

ഡോ. ഷിനു ശ്യാമളന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week