29.7 C
Kottayam
Saturday, June 13, 2026

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം

Must read

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാവും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവില്‍ നടപ്പിലാക്കുന്ന കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയതയെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിന് ഇടയിലാണ് യോഗം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് തിരക്കിനിടയാക്കുന്നു എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുക എന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു.

വാരാന്ത്യ ലോക്ക്ഡൗണ്‍ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ തത്ക്കാലം തുടര്‍ന്നേക്കും. കടകള്‍ അടച്ചിടുന്ന വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇന്നലെ കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു.

വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമരം ശക്തമാക്കാനും ഇന്നും മിഠായിത്തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് വ്യാപാരികളുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week