24.2 C
Kottayam
Friday, September 20, 2024

കെഎഫ്‍സി ബുക്കിങ് കൗണ്ടറിലും കിച്ചണിലും മാലിന്യം ശേഖരിച്ച് വെച്ചിരിക്കുന്നതായി മേയർക്ക് പരാതി; പിഴ ചുമത്തി

Must read

തിരുവനന്തപുരം: അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനായി തിരുവനന്തപുരം നഗരസഭ രാത്രിയും പകലും സ്ക്വാഡുകൾ ശക്തമാക്കി. വെള്ളിയാഴ്ച രാത്രി നഗരസഭ നൈറ്റ് സ്ക്വാഡ് നടത്തിയ പരിശോധയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും അപാകതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആകെ 22,080 പിഴ ചുമത്തുകയും ചെയ്തതായി കോർപറേഷൻ അറിയിച്ചു.

ശനിയാഴ്ച പകൽ നടന്ന പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിക്കുകയും ശരിയായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യാത്തതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആകെ 20,030 രൂപയാണ് ഇന്ന് പിഴ ചുമത്തിയത്. കേശവദാസപുരത്ത് പ്രവർത്തിക്കുന്ന കെഎഫ്‍സിയുടെ ഓൺലൈൻ ബുക്കിങ് കൗണ്ടറിലും കിച്ചണിലും ശരിയായ രീതിയിൽ സംസ്കരിക്കാത്ത മാലിന്യം ശേഖരിച്ച് വെച്ചിരിക്കുന്നതായും അതിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായും മേയറുടെ മൊബൈൽ നമ്പറിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയും ഡേ സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ പരാതിയിലെ ആക്ഷേപങ്ങൾ ശരിയാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്ന് 10,010 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. 

ഇത്തരത്തിലുള്ള പരാതികൾ മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറായ  9447377477ൽ യഥാസമയം അറിയിക്കാമെന്ന് കോർപറേഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നഗര മേഖലയിൽ മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും പൊതുനിരത്തുകളിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നാണ് കോർപറേഷന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയ‍ർ മുന്നറിയിപ്പ് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

Popular this week