24.6 C
Kottayam
Saturday, June 6, 2026

നാട്ടില്‍ പഠിച്ചവരെ മതി; വിദേശത്ത് പഠിച്ച എം.ബി.ബി.എസുകാരെ കേരളത്തില്‍ ഒഴിവാക്കുന്നതായി പരാതി

Must read

കൊച്ചി: വിദേശത്ത് നിന്ന് പഠിച്ചിറങ്ങിയ എം.ബി.ബി.എസ് ഡോക്ടര്‍മാരെ കേരളത്തില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതായി പരാതി. ജൂണിയര്‍ ഡോക്ടര്‍മാരുടെ ഒഴിവുമായി ബന്ധപ്പെട്ട് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിവാദമായ പരാമര്‍ശമുള്ളത്. ഇന്ത്യയിലെ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് അവസരം എന്നാണ് പത്രക്കുറിപ്പിലുള്ളത്.

ഇതുമൂലം വിദേശത്തുനിന്ന് പഠിച്ചിറങ്ങിയ ഡോക്ടര്‍മാരുടെ ഭാവി ആശങ്കയിലായി. ഒരു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് തന്നെ ഇത്തരം പ്രവര്‍ത്തി കാണിച്ചാല്‍ നാളെ സ്വകാര്യ ആശുപത്രികളും ഇത് പിന്തുടരുമെന്നും ലക്ഷങ്ങള്‍ മുടക്കി പഠിച്ച തങ്ങള്‍ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

വിദേശത്ത് പഠിച്ചശേഷം ഇന്ത്യയിലെ നിയമപ്രകാരം തുല്യതപരീക്ഷ പാസായാല്‍ ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാമെന്നിരിക്കെയാണ് മെഡിക്കല്‍ കോളജിന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രവര്‍ത്തി. അതേസമയം, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും പ്രന്‍സിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇത് തിരുത്തുവാനോ പുതിയ പത്രക്കുറിപ്പിറക്കുവാനോ ഇവര്‍ തയാറായില്ലെന്ന് ഓള്‍ കേരള ഫോറിന്‍ മെഡിക്കന്‍ അസോസിയേഷന്‍ പറഞ്ഞു.

കോവിഡ് കാലത്ത് എല്ലാ ജനറല്‍ ആശുപത്രികളിലും വിദേശത്തുനിന്ന് പഠിച്ചിറങ്ങിയ ഡോക്ടര്‍മാരായിരുന്നു സേവനം ചെയ്തിരുന്നത്. മുന്‍നിരയില്‍ നിന്നുകൊണ്ട് തന്നെ കോവിഡിനെതിരേ പോരാടിയവരെയാണ് ഇന്ന് ജോലിക്ക് വേണ്ടി സമീപിക്കുമ്പോള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നത്. വിദേശത്തുനിന്ന് പഠിച്ചു കേരളത്തില്‍ വരുന്ന ഡോക്ടര്‍മാര്‍ രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിച്ചുള്ള പരീക്ഷകളും പാസാകുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ ഡോക്ടര്‍മാര്‍ അവഗണനയാണ് നേരിടുന്നത്.

- Advertisement -

ഡോക്ടര്‍മാര്‍ക്ക് ക്ഷാമമുള്ള ഈ സമയത്ത് പോലും കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോകേണ്ട അവസ്ഥയാണ്. വിദേശത്ത് പഠിച്ച ഡോക്ടര്‍മാരോട് കാണിക്കുന്ന ഈ പക്ഷഭേദം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും തെറ്റായ നടപടി തീരുത്താതെ പ്രവേശനപരീക്ഷ നടത്തിയ മെഡിക്കല്‍ കോളജിനെതിരെ പരാതി നല്‍കുമെന്നും ഓള്‍ കേരള ഫോറിന്‍ മെഡിക്കന്‍ അസോസിയേഷന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week