KeralaNews

ഹൈക്കോടതി ജീവനക്കാരുടെ നാടകത്തില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് പരാതി,രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍; അന്വേഷണം

കൊച്ചി ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വ നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായി പരാതി. ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും ഇതു സംബന്ധിച്ചു പരാതി നല്‍കി. പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രാലയത്തിനുമാണു പരാതി നല്‍കിയത്.

സംഭവം വിവാദമായതോടെ രണ്ടു കോടതി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. അസി.റജിസ്ട്രാര്‍ ടി.എ.സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം.സുധീഷ് എന്നിവര്‍ക്കെതിരെയാണു നടപടി സ്വീകരിച്ചത്. ടി.എം.സുധീഷാണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. സംഭവം വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷിക്കും.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതിയില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ‘വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ’ എന്ന നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറല്‍ ഓഫിസിലെ ജീവനക്കാരും ക്ലര്‍ക്കുമാരും ചേര്‍ന്നാണു ഒന്‍പതുമിനിറ്റുള്ള നാടകം അരങ്ങിലെത്തിച്ചത്.

നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നാണു പരാതിയില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷാഘോഷത്തെയും നാടകത്തില്‍ അധിക്ഷേപിച്ചതായി പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button