33.2 C
Kottayam
Sunday, September 29, 2024

ഒരു എംഎല്‍എക്ക്​ വേണ്ടി 200ഓളം അധ്യാപകര്‍ക്ക്​ കോവിഡ്; സർക്കാരിനെതിരെ കോവിഡ്​ ബാധിച്ച്‌​ മരിച്ച അധ്യാപികയുടെ കുടുംബം

Must read

ഹൈദരാബാദ്​: തെലങ്കാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി പ്രൈമറി സ്​കൂള്‍ അധ്യാപികയുടെ കുടുംബം. ഏപ്രില്‍ 17ന്​ നാഗാര്‍ജുനസാഗര്‍ ഉപതെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ ഹാജരായ സന്ധ്യയാണ് മരിച്ചത്​. ഇതിനെതിരെയാണ് കുടുംബം പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

തിരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ ശേഷം വീട്ടില്‍ തിരിച്ചെത്തിയ സന്ധ്യക്ക്​ ഏപ്രില്‍ 20 ഓടെ പനി ബാധിക്കുകയായിരുന്നു. പരിശോധനയില്‍ കോവിഡ്​ സ്ഥിരീകരിക്കുകയും ചെയ്​തു. തുടര്‍ന്ന്​ ഹൈദരാബാദിലെ ആശുപത്രിയില്‍ അത്യാസന്ന വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അവര്‍. 35 കാരിയായ സന്ധ്യ മേയ്​ എട്ടിന്​ മരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധ​പ്പെട്ട്​ നിരവധി​പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായാണ്​ വിവരം.

എന്റെ ഭാര്യ മാത്രമല്ല, ജീവിതവും നഷ്​ടമായെന്നായിരുന്നു ഭര്‍ത്താവ്​ കമ്മംപതി മോഹന്‍ റാവുവിന്റെ പ്രതികരണം. ‘എന്റെ ഭാര്യ മാത്രമല്ല, ജീവിതവും നഷ്​ടമായി. എന്തിനാണ്​ തെരഞ്ഞെടുപ്പ്​ നടത്തിയത്​? ഒരു എം.എല്‍.എക്ക്​ വേണ്ടി മാത്രം എത്ര ജീവനുകളാണ്​ നഷ്​ടപ്പെടുത്തിയത്​. ലോക്​ഡൗണിന്​ ശേഷമോ എല്ലാവരും വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷമോ മാത്രം തെരഞ്ഞെടുപ്പ്​ നടത്തിയാല്‍ പോരെ?’ -റാവു പറഞ്ഞു.

ഹാലിയയിലായിരുന്നു സന്ധ്യയുടെ തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഏപ്രില്‍ 14ന്​ കൂറ്റന്‍ റാലി നടത്തിയ സ്​ഥലമാണിവിടം. ഇതിനുപിന്നാലെ ചന്ദ്രശേഖര്‍ റാവുവിനും ടി.ആര്‍.എസ്​ പാര്‍ട്ടി സ്​ഥാനാര്‍ഥിക്കും നൂറുകണക്കിന്​ പേര്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ പ​ങ്കെടുത്ത 200ഓളം അധ്യാപകര്‍ക്ക്​ കോവിഡ് സ്​ഥിരീകരിച്ചതായി തെലങ്കാന ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലി​ക്കാതെ തിരഞ്ഞെടുപ്പ്​ നടത്തി ഇത്രയധികം പേര്‍ക്ക്​ രോഗം പിടിപ്പെട്ടതോടെ സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്​ രോഗം ബാധിച്ചവരുടെ കുടുംബങ്ങള്‍.

ഉപതെരഞ്ഞെടുപ്പില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന്​ റാവു കുറ്റ​പ്പെടുത്തി. പോളിങ്​ ദിവസം പോലും മാനദണ്ഡങ്ങള്‍ ലംഘിച്ചു. പോളിങ്​ ഡ്യൂട്ടിയിലുണ്ടായിരുന്ന 30 പേരെ ഒരു ബസില്‍ കുത്തിനിറച്ചായിരുന്നു യാത്ര. 10ഓളം ഉദ്യോഗസ്​ഥര്‍ ഒരു ചെറിയ ക്ലാസ്​മുറിയില്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട്​ ഏഴുവരെ കഴിഞ്ഞു.

താപനില പരിശോധിക്കാന്‍ പോലും ആരുമില്ലായിരുന്നു. പോളിങ്​ ഉദ്യോഗസ്​ഥര്‍ക്ക്​ പി.പി.ഇ കിറ്റും നല്‍കിയില്ലെന്നും റാവു പറഞ്ഞു. തിരഞ്ഞെടുപ്പ്​ ഡ്യൂട്ടിയിലുണ്ടായിരുന്ന 15 അധ്യാപകര്‍ക്കാണ്​ തെലങ്കാനയില്‍ ഇതുവരെ ജീവന്‍ നഷ്​ടമായത്​. നൂറുകണക്കിന്​ പേര്‍ക്ക്​ ജീവന്‍ നഷ്​ടമാകുകയും ചെയ്​തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

ജയിലിലടയ്ക്കട്ടെ, നോക്കാമെന്ന് അൻവർ; പ്രതികരണം തേടുന്നതിനിടെ അലനല്ലൂരിൽ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പിവി അൻവര്‍. ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും പിവി അൻവര്‍ പറഞ്ഞു. കേസെടുക്കുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നും കൂടുതൽ...

പുഷ്പന് അന്ത്യാഭിവാദ്യം; തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; സംസ്കാരം 5 മണിക്ക്

കണ്ണൂർ: പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ. കണ്ണൂരിലെ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ ഇന്നലെയാണ് അന്തരിച്ചത്. തലശ്ശേരിയിലും തുടർന്ന് ചൊക്ലിയിലും മൃതദേഹം പൊതുദർശനത്തിക്കും. തലശ്ശേരി ടൗൺഹാളിൽ നിരവധി...

പിവി അൻവറിനെതിരെ കേസെടുത്തു; ‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി’

കോട്ടയം:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി...

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ്...

Popular this week