ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് കോളേജിലും കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചതായി പരാതി. കോളജ് തെരെഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷം നടന്നത്. കെ എസ് യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ബാസില്‍, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ കോളജ് തെരഞ്ഞെടുപ്പിന് ഇടയില്‍ ആയിരുന്നു മര്‍ദ്ദനം. തെരെഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ആണ് വിജയിച്ചത് ഇതുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നത്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്ന് വലിച്ചിഴച്ചു ക്രൂരമായി മര്‍ദിച്ചെന്നും, പൊലീസ് നോക്കിനിന്നെന്നും തിരുവനന്തപുരം ലോ കോളജില്‍ ആക്രമണത്തിനിരയായ കെഎസ്‌യു പ്രവര്‍ത്തക സഫ്‌ന പറഞ്ഞത്. കോളജിലെ അക്രമത്തിന് ശേഷം വീടുകയറിയുള്ള മര്‍ദനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് തലയ്ക്കും കാലിനും പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ 2 കേസുകളും, എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പേരില്‍ ഒരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം തിരുവനന്തപുരം ലോ കോളജിലെ അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച്‌ഹൈബി ഈഡന്‍ എം പി രംഗത്തെത്തി. ഭീകരസംഘടനകളെപ്പോലെ എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ഹൈബി. അക്രമം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയെന്നും കേന്ദ്രം ഇടപെടണമെന്നും ഹൈബി ഈഡന്‍ എം പി വ്യക്തമാക്കി.