ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഭാര്യയുമായി സംസാരിച്ച യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇന്‍ഡോര്‍: സ്മാര്‍ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. പലപ്പോഴും മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ വെച്ചാണ് ആളുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ വലിയ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്.

ഇന്‍ഡോറില്‍ സമാനമായ സംഭവം ഉണ്ടായി. യുവാവ് വൈദ്യുതാഘാതമേറ്റ് ദാരുണമായി മരിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ വെച്ചുകൊണ്ട് ഭാര്യയുമായി സംസാരിക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്‍ഡോര്‍ ചന്ദനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുജിത് വിശ്വകര്‍മ (25) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ‘മരപ്പണിക്കാരനായ സുജിത് യുപിയില്‍ നിന്ന് ജോലിക്കായി രണ്ട് ദിവസം മുമ്പ് ഇന്‍ഡോറില്‍ എത്തിയതായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ യുവാവ് മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ വെച്ച് ഭാര്യയോട് സംസാരിക്കുകയായിരുന്നു. അതിനിടെ സുജിതിന്റെ നിലവിളി കേട്ട് സഹോദരന്‍ ഓടിയെത്തിയപ്പോള്‍ യുവാവ് അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നത് കണ്ടു. ഗുരുതര നിലയിലായ സുജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല’ – ബന്ധുക്കള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News