28.4 C
Kottayam
Wednesday, May 29, 2024

ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ: ഗണേഷിനെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി

Must read

കൊച്ചി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ ആരോപണത്തിന് പിന്നിൽ കെ. ബി. ഗണേഷ് കുമാർ എം.എൽ.എ ആണെന്ന കേരള കോൺഗ്രസ് (ബി) മുൻ നേതാവും ഗണേഷിന്റെ സന്തത സഹചാരിയുമായിരുന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്‌ഥാന പൊലീസ് മേധാവിക്കും പരാതി. മാധ്യമപ്രവർത്തകനായ ജിബി സദാശിവനാണ് പരാതി നൽകിയത്.

ബാർക്കോഴ കേസിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ടത് പോലെ മനോജിന്റെ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷിക്കണമെന്നാണ് ആവശ്യം.

മുഖ്യമന്ത്രി ആയിരിക്കെയാണ് ഉമ്മൻചാണ്ടിക്കെതിരെ ഇത്തരം ഹീനമായ നടപടിക്ക് ഗണേഷ്‌കുമാർ എം.എൽ.എ ഗൂഢാലോചന നടത്തിയതെന്നത് ഗൗരവതരമാണെന്നും അന്നത്തെ സർക്കാരിനെ അട്ടിമറിക്കാൻ ഗണേഷ്‌കുമാർ നടത്തിയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week