പതാക പുതച്ച് കാമുകിക്കൊപ്പം കിടന്നു; ദേശീയ പതാകയെ അപമാനിച്ചെന്ന് ഹാർദിക്കിനെതിരേ പരാതി

പതാക പുതച്ച് കാമുകിക്കൊപ്പം കിടന്നു; ദേശീയ പതാകയെ അപമാനിച്ചെന്ന് ഹാർദിക്കിനെതിരേ പരാതി

പുണെ: അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിനു ശേഷം ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയ്‌ക്കെതിരേ പരാതി. ഫൈനലിനു ശേഷം നടന്ന വിജയാഘോഷങ്ങൾക്കിടെ ദേശീയ പതാകയെ അപമാനിച്ചു എന്നതാണ് താരത്തിനെതിരെയുള്ള പ്രധാന ആരോപണം.

പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഭിഭാഷകനായ വാജിദ് ഖാൻ ആണ് ഹാർദിക് പാണ്ഡ്യക്കെതിരേ പുണെ പോലീസിൽ പരാതി നൽകിയത്. ഹാർദിക് പാണ്ഡ്യക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വിജയാഘോഷത്തിനിടെ പാണ്ഡ്യ ദേശീയ പതാക ശരീരത്തിൽ ചുറ്റുകയും മൈതാനത്ത് അശ്ലീലമായി പെരുമാറുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പാണ്ഡ്യയുടെ ഈ പ്രവൃത്തി നിയമലംഘനമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

ഹാർദിക് തന്റെ കാമുകി മഹൈക ശർമയ്‌ക്കൊപ്പം ദേശീയ പതാക ദേഹത്തിട്ട് പോഡിയത്തിൽ കിടന്നിരുന്നു. ത്രിവർണ്ണ പതാക തോളിലിട്ട് താരം നൃത്തം ചെയ്യുകയും ചെയ്തു. ഇത് ദേശീയ പതാകയോടുള്ള അനാദരവിന് തുല്യമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കിയാണ് സൂര്യകുമാർ യാദവും സംഘവും ട്വന്റി- 20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഉയർത്തിയത് 255/5 എന്ന ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന സ്കോർ ആയിരുന്നു. 18 റൺസ് ആണ് പാണ്ഡ്യ നേടിയത്. ഹാർദി​ക്കി​ന് ഒരു വിക്കറ്റ് ലഭിച്ചു.

വിജയാഘോഷത്തിനിടെ ഹാദ്ദിർക് കാമുകി മഹിക ശർമയെ ചുംബിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇരുവരും സെലിബ്രേഷൻ പോ‌ഡിയത്തിൽ കിടന്നത് ഏറെ വിവാദമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ താരത്തിനെതിരെ കടുത്ത വിമർശനവും ഉയർന്നു.

English Summary: Indian cricketer Hardik Pandya is facing legal trouble after a complaint was filed against him in Pune for allegedly insulting the National Flag during the T20 World Cup victory celebrations in Ahmedabad. Advocate Wajid Khan, based in Pune, lodged the complaint, demanding that an FIR be registered against the all-rounder. The complainant alleges that Pandya’s actions during the post-match celebrations showed disrespect towards the Tricolour, violating the Prevention of Insults to National Honour Act.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News