24.9 C
Kottayam
Saturday, June 6, 2026

പീഡന കേസിൽ ജാമ്യം കിട്ടാൻ അനധികൃതമായി ഇടപ്പെട്ടു,ജസ്റ്റിസ് കെമാൽ പാഷക്കെതിരെ പീഡനക്കേസ് ഇരയുടെ പരാതി

Must read

തിരുവനന്തപുരം;ജസ്റ്റിസ് കെമാൽ പാഷക്കെതിരെ സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പുതിയ പരാതി.പി.സി. ജോർജിനെതിരെ നൽകിയ പീഡന കേസിൽ ജാമ്യം കിട്ടാൻ അനധികൃതമായി ഇടപ്പെട്ടുവെന്നാണ് പരാതി.ജാമ്യം നൽകിയ ജഡ്ജിയുമായി കെമാൽ പാഷക്ക് ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു.നിയമ സംവിധാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ കുറിച്ച അന്വേഷണം വേണമെന്നും ഡി ജി പി ക്ക് നൽകിയ പരാതിയില്‍ പറയുന്നു.

പീഡനക്കേസിൽ അറസ്റ്റിലായ പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഒരു പീഡന പരാതിയിൽ വെറും ഒരു മണിക്കൂർ കൊണ്ട് പ്രാഥമിക  അന്വേഷണം നടത്തി പ്രതിയെ പിടിച്ചെന്ന പറഞ്ഞാൽ അവിശ്വസനീയമാണ്. ഇവിടെ പൊലീസ് അടിമകളെ പോലെയാണ് പെരുമാറുന്നതെന്നും എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നതെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.  കെഎസ്ആർടിസിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ജനകീയ പ്രതിരോധ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെമാൽ പാഷയുടെ വാക്കുകൾ – 

- Advertisement -

കേരളത്തിലെ പൊലീസ് സേനയെ അധപ്പതിപ്പിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് അന്തസായി ജോലി ചെയ്യാൻ കഴിയുന്നില്ല. അവരെ അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ല.

- Advertisement -

സർക്കാരുകൾക്കെതിരെ വിമർശനം ഉയർത്തുന്നവർക്കെതിരെ കലാപത്തിന് കേസെടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. ആർ.ബി. ശ്രീകുമാറും ടിസ്റ്റാ സെത്തിൽവാദും ഇപ്പോൾ ജയിലിലാണ്. 

കെഎസ്ആർടിസി ജനങ്ങൾക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് സർക്കാർ തിരിച്ചറിയണം. ജനങ്ങൾക് ആവശ്യമുള്ള സംവിധാനത്തെ നിലനിർത്താനാവാതെ കെ റെയിലുണ്ടാക്കാൻ നടക്കുകയാണ് സർക്കാർ. കെ-റെയിൽ നാടിന് പ്രയോജനമില്ലത്ത വികസനപദ്ധതിയാണ്. കെഎസ്ആർടിസി ജനങ്ങൾക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് ആദ്യം തിരിച്ചറിയണം. ശമ്പളം നൽകുക എന്നത് ജീവിക്കാനുള്ള അവകാശത്തിൻ്റെഭാഗമാണ് എന്ന ബോധം വേണം. 

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെപ്പറ്റി ചിന്തിക്കാത്ത സർക്കാറാണ് അതിവേഗത്തിൽ ജനങ്ങളെ കാസർഗോഡ് എത്തിക്കാൻ ചിന്തിക്കുന്നത്. ഇങ്ങനെ ധൂർത്ത് കാണിക്കുന്ന സർക്കാർ മുമ്പ് ഉണ്ടായിട്ടില്ല. വിവരമില്ലാത്ത ഭൂരിപക്ഷമല്ല ജനാധിപത്യം

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week