KeralaNews

പത്തനംതിട്ടയില്‍ കൊവിഡ് ഇല്ലാത്തയാളെ കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സിച്ചു; ഫലം വിലയിരുത്തിയതില്‍ പിഴവെന്ന് ആശാ പ്രവര്‍ത്തക

പത്തനംതിട്ട: രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയെ രണ്ടു ദിവസം കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡില്‍ നിന്നുള്ള രാജു എന്നയാളാണ് പരാതിക്കാരന്‍. ഈ മാസം 16ന് ഇലവുംതിട്ടയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജുവിനെ ഇന്നലെ വൈകുന്നേരമാണ് വിട്ടയച്ചത്.

ആര്‍ടിപിസിആര്‍ ഫലം വിലയിരുത്തിയതില്‍ സംഭവിച്ച പിഴവാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് സംഭവത്തില്‍ ആശാ പ്രവര്‍ത്തകരുടെ വിശദീകരണം. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മെഴുവേലി.

ഇന്നലെ വൈകുന്നേരമാണ് ഫലം തെറ്റാണെന്ന് പറഞ്ഞ് രാജുവിനെ വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി രാജു കൊവിഡ് പോസിറ്റീവ് ആയ ആളുകളുടെ കൂടെയായിരുന്നു. ഇയാള്‍ നിലവില്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. സമാനമായ രീതിയില്‍ മൂന്നുപേരെ കൂടി തെറ്റായ ഫലത്തിന്റെ പേരില്‍ ക്വാറന്റൈനിലാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button