തൃശ്ശൂര്‍: കമ്മീഷണര്‍ യതീഷ് ചന്ദ്രയും ഒരു പറ്റം പോലീസുകാരും ചേര്‍ന്നുള്ള ഓണപ്പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. വെസ്റ്റ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സലീഷ് എന്‍ ശങ്കരന്‍ രചിച്ച ഗാനം ആലപിച്ചതും ഈണമിട്ടതും കാസര്‍കോട് നിന്നുള്ള ആദിവാസി യുവാവായ കുഞ്ഞികൃഷ്ണനാണ്. ഗാനത്തില്‍ പോലീസ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ആദിമസംസ്‌കാരത്തിന്റെ നേരവകാശികളായ വനവാസി സമൂഹത്തിന്റെ നന്മകളൊപ്പിയ ഒരു ഓണപാട്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഗാനം പങ്കുവെച്ചിരിക്കുന്നത്.
#തുമ്പയും_തുമ്പിയുംഓണക്കാലത്ത് ഓണപാട്ടുമായി തൃശൂർ സിറ്റി പോലീസ്. ആദിമസംസ്കാരത്തിൻെറ നേരവകാശികളായ വനവാസി സമൂഹത്തിൻെറ നന്മകളൊപ്പിയ ഒരു ഓണപാട്ട്. അന്യമായ ഗോത്രസംസ്കൃതിയുടെ ഉൾകാമ്പുള്ള ഓർമ്മകളിലേക്കും, ഗൃഹാതുരമായ നന്മകളിലേക്കും കടന്നുകയറുന്ന സുന്ദര വരികൾ. അഗളിയിലെ ആദിവാസികൾക്കൊപ്പം സന്മനസ്സോടെ പ്രവൃത്തിയെടുത്ത അനുഭവവേദ്യങ്ങൾ ആവിഷ്ക്കാരമായി മാറ്റി ഇപ്പോൾ തൃശൂർ വെസ്റ്റ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടറായ എൻ.എസ്.സലീഷ് രചനയും, സംവിധാനവും നിർവ്വഹിച്ച മനോഹരകാവ്യം. അട്ടപ്പാടി ഗോത്രത്തിലെ പ്രമുഖ കലാകാരനായി അറിയപ്പെടുന്ന ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകനായ പി.വി കുഞ്ഞികൃഷ്ണൻ്റെ മികച്ച ആലാപനം. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര ജി.എച്ച് ഐ.പി.എസ് അനുഗ്രഹാശീർവാദവുമായി ഓണപ്പാട്ടെത്തി. #Happy_Onam#Thrissur_City_Police
Posted by Thrissur City Police on Tuesday, September 10, 2019
commiss