KeralaNews

‘സഖാവേ, മകന് ഫുള്‍ എ പ്ലസുണ്ട്, ഏഴ് സ്‌കൂളില്‍ അപേക്ഷിച്ചിട്ടും സീറ്റില്ല’; ആശങ്ക വേണ്ടെന്ന മന്ത്രിയുടെ പോസ്റ്റിന് താഴെ കുട്ടികളുടെയും രക്ഷിതാക്കളുടെയും നിലവിളി

തിരുവനന്തപുരം: ‘സഖാവെ, എന്റെ മകന് എസ്.എസ്.എല്‍.സി ഫുള്‍ A+ ഉണ്ട്. ഏഴ് സ്‌കൂളില്‍ സയന്‍സ് ഗ്രൂപ്പിന് അപേക്ഷിച്ചിരുന്നു. എവിടെയും കിട്ടിയില്ല. കൊമേഴ്‌സിന് ചേരാന്‍ ഇന്ന് ഓര്‍ഡര്‍ വന്നിട്ടുണ്ട്. വളരെ മോശം അവസ്ഥയാണ് പരിഹാരം കണ്ടേ പറ്റു’. ‘Sir എന്റെ മകള്‍ക്കു full A plus ഉണ്ട്. Class top ആയിരുന്നു. സെക്കന്‍ഡ് അലോട്‌മെന്റ് വന്നിട്ടും അതില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്ത് ചെയ്യണം. മക്കള്‍ വല്ലാത്ത ടെന്‍ഷനില്‍ ആണ്. അവരെ എങ്ങനെ സമധാനിപ്പിക്കണം എന്നറിയില്ല. സാര്‍.’ ‘പഠിച്ച് പരീക്ഷ എഴുതി നല്ല വിജയം നേടീട്ടും admission കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞ്, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് കൂടി പറഞ്ഞ് തരൂ…

വിദ്യാഭ്യാസ മന്ത്രി..’

പ്ലസ് വണ്‍ അലോട്ട്ന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന് കീഴിലുള്ള നിലവിളികളില്‍ ചിലതാണിത്. അപേക്ഷിച്ച 1.95 ലക്ഷം പേര്‍ക്കും സീറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ആരോടാണ് പറയുന്നതെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ചോദ്യം. ഫുള്‍ എ പ്ലസ് ലഭിച്ചിട്ടും സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അപ്പോള്‍, അതില്‍ താഴെ മാര്‍ക്ക് ലഭിച്ചവരുടെ കാര്യം പരിതാപകരമാണ്.

എന്നാല്‍, പ്ലസ് വണ്‍ അലോട്ട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്നലെയും ഫേസ്ബുക്കില്‍ കുറിപ്പിട്ടു. കണക്കുകള്‍ നിരത്തി മന്ത്രി പറയുന്ന കാര്യങ്ങള്‍ പക്ഷേ, യാഥാര്‍ഥ്യം ഒട്ടും മനസ്സിലാക്കാതെയാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവേശന തോതനുസരിച്ച് ആകെ 3,85,530 പേര്‍ മാത്രമേ പ്ലസ് വണ്‍ പ്രവേശനം തേടാന്‍ സാധ്യതയുള്ളൂവെന്നാണ് മന്ത്രി പറയുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അണ്‍ എയിഡഡ് സ്‌കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്‌നിക്, ഐ.ടി.ഐ എന്നിവിടങ്ങളില്‍ സീറ്റ് ഒഴിവുണ്ടെന്ന് പറഞ്ഞാണ് മന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

മന്ത്രിയുടെ ഫേസ്ബുക് പേജില്‍ വന്ന പരാതികളില്‍ ചിലത്:

ഫുള്‍ A പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട സീറ്റ് ആണ് വേണ്ടത്, അതിന് പകരം അവിടെ ITI ഉണ്ട്, VHSSc ഉണ്ട് എന്ന് ചൂണ്ടി കാണിക്കേണ്ട കാര്യം ഇല്ല, എന്റെ നാട്ടില്‍ മലപ്പുറം എന്റെ കുട്ടി അടക്കം ഫുള്‍ A plus കിട്ടിയ കുട്ടികള്‍ക്ക് അവര്‍ക്ക് വേണ്ട സീറ്റ് ഇല്ല, നിങ്ങള്‍ എന്തിനാണ് മുന്നോക്ക ജാതി സീറ്റ് 5000 വെറുതെ കിടക്കുന്നു, അതിനു നല്ല കരുതല്‍ ആണല്ലോ, അത് പോലെ തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുന്നു, മലപ്പുറം ഉള്ളവര്‍ തെക്കന്‍ കേരളത്തില്‍ പോയി പഠിക്കണമോ, ഇതാണോ നിങ്ങള്‍ വിഭാവനം ചെയ്യുന്ന സോഷ്യലിസം.

Sir, എന്റെ മകള്‍ എല്ലാവിഷയത്തിനും A+നേടിയതാണ്. കൂടാതെ രാജ്യപുരസ്‌കാര്‍ അവാര്‍ഡും നേടിയ കുട്ടിയാണ്. എന്നാല്‍ ഫസ്റ്റ് അലോട്ട്‌മെന്റിലും സെക്കന്‍ഡ്അലോട്ട്‌മെന്റിലും കുട്ടിക്ക് അഡ്മിഷന്‍ ലഭിച്ചിട്ടില്ല. ഇതുപോലെ ഒരുപാടു കുട്ടികള്‍ അഡ്മിഷന്‍ ഇല്ലാതെ വിഷമിക്കുന്നു. കുട്ടികള്‍ ആകെ മാനസിക സമ്മര്‍ദത്തിലാണ്. എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാവണം. ഇഷ്ടമുള്ള സബ്‌ജെക്ട് പോലും കിട്ടാത്ത ഒരു അവസ്ഥയും നിലനില്‍ക്കുന്നു. രക്ഷിതാക്കളും വളരെ അധികം ആശങ്കയിലാണ്. എത്രയും പെട്ടന്ന് ഒരു പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

സഖാവെ എന്റെ മകന്‍ SSLC ഫുള്‍ A+ ഉണ്ട്. ഏഴ് സ്‌കൂളില്‍ സയന്‍സ് ഗ്രൂപ്പിന് അപേക്ഷിച്ചിരുന്നു. എവിടെയും കിട്ടിയില്ല കൊമേഴ്‌സിന് ചേരാന്‍ ഇന്ന് ഓര്‍ഡര്‍ വന്നിട്ടുണ്ട്. വളരെ മോശം അവസ്ഥയാണ് പരിഹാരം കണ്ടേ പറ്റു…

Full A+ കിട്ടി പാസ്സായ ഒരു കുട്ടിയാണ് ഞാന്‍… 7 സയന്‍സ് ഓപ്ഷനും ഒരു കോമേഴ്സ് ഓപ്ഷനും വച്ചിട്ടും രണ്ടാം അലോട്‌മെന്റിനും എനിക്ക് സീറ്റ് കിട്ടിയില്ല… എന്നേക്കാള്‍ കുറവ് മാര്‍ക്കുള്ള 6,7,8, A+ കിട്ടിയ കുട്ടികള്‍ക്ക് എസ്.പി.സി, ലിറ്റില്‍ കൈറ്റ്‌സ്, എന്‍.സി.സി, സക്ൗട് ആന്‍ഡ് ഗൈഡ്‌സ് എന്നീ പദ്ധതികളുടെ അനുകൂല്യത്തില്‍ waitage നല്‍കി സീറ്റ് കൊടുക്കുകയുണ്ടായി…. സ്‌കൂള്‍ ടോപ്പര്‍ ആയിരുന്ന ഞാന്‍ പുറംതള്ളപ്പെട്ടു…. എന്റെ സ്വന്തം നാട് മലപ്പുറമാണെങ്കിലും 10 വര്‍ഷമായിട്ട് കൊല്ലം ജില്ലയിലാണ് പഠിക്കുന്നതും താമസിക്കുന്നതും.. അപ്പോള്‍ എന്നെപോലെ ജില്ല മാറി പഠിക്കുന്നവര്‍ എന്ത് ചെയ്യണം ഞങ്ങള്ക്ക് പഠിച്ച സ്‌കൂള്‍ ഇല്ലെന്ന് പറഞ്ഞു സ്വന്തം ജില്ലയിലും നേറ്റിവിറ്റി ഇവിടല്ലെന്ന് പറഞ്ഞു പഠിക്കുന്ന ജില്ലയിലും മാര്‍ക്ക് ഇല്ല… 2017 യൂ.എസ്.എസ് പരീക്ഷയില്‍ ജില്ലയിലെ gifted student ആണ് ഞാന്‍… രണ്ടു വര്‍ഷം സ്റ്റേറ്റ് കലോത്സവത്തില്‍ എഗ്രേഡ് നേടിയിട്ടുണ്ട്… മറ്റനേകം മത്സരങ്ങള്‍ക്ക് ഒന്നാമത്തെത്തിയതാണ്… നൂറു ശതമാനം മാര്‍ക്കോടെയാണ് ഞാന്‍ sslc പാസ്സായത്. എന്നാല്‍ ഇതൊക്കെ ആരോട് പറയാനാണ്….

സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി പറയുമ്‌ബോള്‍ പഠിച്ചു മാര്‍ക്ക് വാങ്ങിയ എന്നെപോലുള്ളവര്‍ക്ക് ആശങ്കയാണ്… ഇഷ്ട്ടപ്പെട്ട വിഷയം എടുക്കാന്‍ പറ്റുവോ… ഇഷ്ടപ്പെട്ട സ്‌കൂള്‍ കിട്ടുവോ.. സെക്കന്‍ഡ് ലാംഗ്വേജ് എന്തായിരിക്കും…. അങ്ങനെ പല പല ചോദ്യങ്ങളാണ്… മാര്‍ക്കില്ലാത്തവര്‍ അവര്ക്കിഷ്ടമുള്ള സ്‌കൂളില്‍ അവര്‍ക്കിഷ്ടപ്പെട്ട subject എടുത്ത് പഠിക്കുമ്‌ബോ full mark വാങ്ങിയിട്ടും ഞങ്ങള്‍ ഒന്നുമല്ലാത്ത രീതിയില്‍ നിക്കുവാണ്…

ഇഷ്ടമുള്ളത് പഠിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെന്തിനാണ് നമ്മള്‍ കഷ്ടപ്പെട്ട് മാര്‍ക്ക് വാങ്ങുന്നത്… അപ്പൊ ഞങ്ങള്‍ വാങ്ങിയ ഫുള്‍ എ പ്ലസിന് വിലയില്ലേ… പത്തുവര്‍ഷം പഠിച്ച സ്‌കൂളില്‍ പോലും വെയ്‌റ്റേജ് ഇല്ലെന്നു പറഞ്ഞു സീറ്റ് കിട്ടുന്നില്ല…. ഇത് നിങ്ങള്‍ വിചാരിക്കുന്നപോലെ ഒരു ചെറിയ പ്രശ്‌നമല്ല…വളര്‍ന്നു വരുന്ന ഒരു ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്… അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാതെ വേറെ എന്തെങ്കിലും കോഴ്‌സിന് അഡ്മിഷന്‍ കിട്ടുമോ… ഇഷ്ടപ്പെട്ടത് പഠിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ പഠിക്കുന്നതിന് അര്‍ത്ഥമില്ലാതാകും… എന്തെങ്കിലും ഒരു തീരുമാനം എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു….

1st അലോട്ട്‌മെന്റ് ലും 2nd അലോട്ട്‌മെന്റിലും സ്‌കൂള്‍ കിട്ടിയില്ല. എനിക്ക് SSLC യില്‍ ഫുള്‍ A+ സ്‌കൂള്‍ ടോപ്പര്‍ ആണ് ഞാന്‍. എന്റെ പഞ്ചായത്തിലെ ഏറ്റവും അടുത്ത സ്‌കൂളില്‍ തന്നെയാണ് ഞാന്‍ ഫസ്റ്റ് വെച്ചിരിക്കുന്നത്. എന്റെ സെയിം വെയിറ്റേജ് മാര്‍ക്ക് ഉള്ള കുട്ടികള്‍ക്ക് ഫസ്റ്റ് അലോട്ട്‌മെന്റ് കിട്ടി. ഞാന്‍ NMMS എക്‌സാം എഴുതി സ്‌കോളര്‍ഷിപ്പ് കിട്ടുന്ന കുട്ടിയാണ്. സ്‌കൂള്‍ അഡ്മിഷന്‍ കിട്ടാത്തതിനാല്‍ എന്റെ സ്‌കോളര്‍ഷിപ്പ് നഷ്ടമാകും. എന്റെ ക്ലാസിലെ 9+ നേടിയ കുട്ടികളടക്കം അഡ്മിഷന്‍ കിട്ടി സ്‌കൂള്‍ topoer ആയ എനിക്ക് സ്‌കോളര്‍ഷിപ്പും അഡ്മിഷനും കിട്ടാത്തതിനാല്‍ മാനസികമായി ഞാന്‍ ആകെ വിഷമത്തിലാണ്. സാര്‍ ഇടപെട്ട് എനിക്ക് എത്രയും പെട്ടെന്ന് അഡ്മിഷന്‍ നേടി തരണം. അഡ്മിഷന്‍ കിട്ടാത്തതിനാല്‍ ഞാന്‍ മാനസികമായി ആകെ തകര്‍ന്നിരിക്കുകയാണ്. എന്ത് ചെയ്യണം എന്ന് പോലും എനിക്ക് ഒരു ഊഹവും ഇല്ല. ദയവായി അങ്ങ് ഇതിനൊരു പരിഹാരം തരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ത് ആശങ്ക വേണ്ടാന്ന്…

വഴിയേ പോയവന് വരെ ചുമ്മാ മാര്‍ക്ക് ഇട്ട് കൊടുത്തിട്ട്, പഠിച്ചു പരീക്ഷ എഴുതി full A plus വാങ്ങിയ പിള്ളാര്‍ക്ക് second allotment ല്‍ പോലും admission ഇല്ല.

ആദ്യം മന്ത്രി സര്‍ പറഞ്ഞു സീറ്റ് കൂട്ടും 2nd allotment കഴിയട്ടേ. 2nd allotment കഴിഞ്ഞപ്പോഴോ merit seat കുറവാണ്. Open school m politechnic m okke seat und നിങ്ങള്‍ക്ക് അവിടേക്കും admission edukkam . Nthanne ethe പണം കൊടുത്ത് പഠിക്കാന്‍ ആണേല്‍ full A+ എന്തിനാണ് . പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ നെഞ്ചിലേറ്റിയ കുട്ടികള്‍ എന്താണ് വിശ്വസിക്കേണ്ടത് തക്കതായ , വിശ്വാസയോഗ്യമായ മറുപടി ഉണ്ടാകണം മന്ത്രിസാറേ

ഏകജാലകം എന്തിനാണാവോ പഠിക്കുന്ന കുട്ടികള്‍ പുറത്തും അക്ഷരമറിയാത്തവനകത്തും. ആരോടു പറയാന്‍ ആരു കേള്‍ക്കാന്‍ !

കുഞ്ഞുങ്ങളുടെ മനസ്സ് വേദനിപ്പിക്കരുത് മന്ത്രിസാറേ

ബഹുമാനപെട്ട minister അറിയുവാന്‍, sir എന്റെ അനുജത്തിക്ക് 97% മാര്‍ക്കുണ്ട്… അവളുടെ കൂട്ടുകാരിക്ക് 99%മാര്‍ക്കുണ്ട്… ഈ രണ്ടു കുട്ടികള്‍ക്കും second അലോട്ട്‌മെന്റ് വന്നപ്പോഴും seat ഇല്ല.. Sir ഈ കുട്ടികള്‍ PCGHS, വെള്ളികുളങ്ങരയിലെ വിദ്യാര്‍ത്ഥികളായിരുന്നു… ഇനി എന്തു ചെയ്യണം എന്ന് ഇവര്‍ക്കറിയില്ല, ഞങ്ങള്‍ക്കും… കുട്ടികള്‍ ആശങ്കയിലാണ് SIR

എന്റെ മോള്‍ക്ക് ഫുള്‍ എ പ്ലസ് ഉണ്ട് ഇതുവരെ ഒരു സ്‌കൂളില്‍ പോലും അലോട്ട്‌മെന്റ് വന്നിട്ടില്ല. ഇനി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് മാര്‍ക്ക് ഉളളവര്‍ പുറത്ത് കുട്ടികളുടെ മനസികാവസ്ഥ കൂടി കണക്കാക്കേണ്ടേ

സഖാവേ കാര്യങ്ങള്‍ അത്ര പന്തിയല്ല..അലോട്ട്മന്റ് ആകെ കുഴപ്പത്തിലാണു. സയന്‍സ് ഗ്രൂപ്പുകള്‍ സീറ്റ് വര്‍ദ്ധിപ്പിച്ചാലേ ഈ പ്രോബ്ലം സോള്‍വാവുകയുള്ളൂ.

ഞാന്‍ കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഉള്ള ആളാണ്.. എന്റെ മോള്‍ക്ക് ഫുള്‍ A+ ആണ്… ബയോളജി സയന്‍സിനു വേണ്ടി 13 സ്‌കൂളില്‍ അപേക്ഷ കൊടുത്തു.. ഒരു സ്‌കൂളില്‍ കമ്ബ്യൂട്ടര്‍ സയന്‍സിന് കിട്ടി.. നന്നായി പഠിക്കുന്ന കുട്ടികളുടെ ഭാവി തകര്‍ക്കരുത്.. അര്‍ഹത ഉള്ള എല്ലാ കുട്ടികള്‍ക്കും അവര്‍ പഠിച്ച സ്‌കൂളിലോ അല്ലെങ്കില്‍ ഗവ. സ്‌കൂളില്‍ അവര്‍ ആഗ്രഹിച്ച വിഷയം എടുത്ത് പഠിക്കാന്‍ അവസരം ഉണ്ടാക്കണം.. എത്രയും പെട്ടെന്ന് ബഹുമാനപ്പെട്ട മന്ത്രി ഇടപ്പെട്ടു ഈ വിഷയത്തില്‍ നല്ലൊരു തീരുമാനം എടുക്കണം

Sir,

എനിക് sslc യില്‍ 9 A+ ഉം 1 A യുമുണ്ട്

ഇത് വരെ സീറ്റ് ലഭിച്ചിട്ടില്ല.

ഒരുപാട് കുട്ടികള്‍ക് ഇതേ അവസ്ഥയാണ്.

എല്ലാവരും വളരെ അധികം വിഷമത്തിലാണ്.

ഇതിന് ഒരു പരിഹാരം കാണണം sir

Sir പറഞത് പോലെ എല്ലാവര്‍ക്കും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

ഈ മന്ത്രി സഭയില്‍ ഞങ്ങള്‍ക് ഒരുപാട് പ്രതീക്ഷയുണ്ട് ….

രണ്ടാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ 655 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. അതേ സമയം വലിയൊരു വിഭാഗം ഫുള്‍ എ പ്ലസ്സ്‌കാരും സീറ്റുകിട്ടാതെ നട്ടോട്ടമാണ്. എന്നിട്ടും സാര്‍ എന്താണ് ഇങ്ങിനെ പറയുന്നത്

നിയമസഭയില്‍ ടേബിള്‍ മറിച്ചിടുന്ന പോലത്തെ മറുപടി അല്ല സാറേ കുട്ടികള്‍ക്ക് വേണ്ടത്. 2nd അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കണം.അഡീഷണല്‍ സീറ്റ് അനുവദിക്കുകയോ പുതിയ ബാച്ചുകള്‍ക്ക് അനുമതി കൊടുക്കുകയോ ആണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ വച്ച് കളിക്കരുത്

ജില്ല തിരിച്ചു കണക്ക് പറയാമോ പ്രിയപ്പെട്ട സഖാവേ, തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ വിജയിച്ച കുട്ടികളുടെ അത്ര സീറ്റ് ലഭ്യമല്ല. എന്നാല്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ ജയിച്ച കിട്ടികളെക്കാള്‍ അധികം സീറ്റുകള്‍ ഉണ്ട്. ഈ അപാകത പരിഹരിക്കണം. താങ്കള്‍ ഇത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button