28.4 C
Kottayam
Tuesday, May 28, 2024

കോളേജ് വിദ്യാർത്ഥികളുടെ ലിപ്‌ലോക്ക് മത്സരം,​ വീഡിയോ വൈറൽ,​ അന്വേഷണവുമായി പൊലീസ്

Must read

മംഗളൂരു: കോളേജ് വിദ്യാർത്ഥികളുടെ ലിപ്‌ലോക്ക് മത്സരത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണവുമായി പൊലീസ്. മംഗളുരു നഗരത്തിലെ പ്രശസ്ത കോളേജിലെ വിദ്യാർത്ഥികളുടെ വീഡിയോയാണ് ചോർന്നത്.

സ്വകാര്യ ഫ്ലാറ്റിൽ ലിപ് ലോക്ക് ചുംബനത്തിൽ ഏർപ്പെടുന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ ആണ് വൈറലായത്. കോളേജ് യൂണിഫോം ധരിച്ചിരുന്ന വിദ്യാർത്ഥികൾ ചുംബിക്കുന്നത് സുഹൃത്തുക്കൾ പ്രോത്‌സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

ആറുമാസം മുമ്പ് സ്വകാര്യ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.ഒരാഴ്ച മുമ്പ് വാട്സ്ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായത്. ഇതിനെത്തുടർന്ന് കോളേജ് അധികൃതർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു.

വീഡിയോ തയ്യാറാക്കിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം ഇതുസംബന്ധിച്ച് ആരിൽ നിന്നും പരാതി കിട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. .ലിപ് ലോക്ക് ചലഞ്ചായിരുന്നു ഇതെന്നും വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നതിനെകുറിച്ച് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week